ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതു കുമാർ നിർമ്മിച്ച്, ജിജോ ആന്റണി സംവിധാനം ചെയ്തു, ഈ വർഷം സെപ്റ്റംബറിൽ റിലീസ് ചെയ്ത മലയാള ചിത്രമാണ് പോക്കിരി സൈമൺ. സണ്ണി വെയ്ൻ നായകനായി എത്തിയ ഈ ചിത്രം ഒരു പറ്റം കടുത്ത വിജയ് ആരാധകരുടെ കഥയാണ് പറഞ്ഞത്.
കൂടുതലും ജീവിച്ചിരിക്കുന്ന യഥാർത്ഥ വിജയ് ആരാധകരുടെ ജീവിതത്തെ ആസ്പദമാക്കി ഡോക്ടർ അമ്പാടി തിരക്കഥ രചിച്ച ഈ ചിത്രത്തിൽ അപ്പാനി രവി ആയി പ്രശസ്തനായ ശരത് കുമാർ അവതരിപ്പിച്ച ലവ് ടുഡേ ഗണേഷ് എന്ന കഥാപാത്രത്തിന് പ്രചോദനം ആയതു ലവ് ടുഡേ ശ്രീനാഥ് എന്ന വിജയ് ആരാധകന്റെ ജീവിതം ആയിരുന്നു.
എന്നാൽ ലവ് ടുഡേ ശ്രീനാഥ് രണ്ടാഴ്ച മുൻപ് മരണപ്പെടുകയുണ്ടായി. ഇപ്പോഴിതാ അദ്ദേഹത്തിന്റെ കുടുംബത്തിന് ധന സഹായവുമായി എത്തിയിരിക്കുകയാണ് പോക്കിരി സൈമൺ ടീം.
നവംബർ 12 നു ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിനെ ഫോർത് എസ്റ്റേറ്റ് ഹാളിൽ വെച് ലവ് ടുഡേ ശ്രീനാഥ് അനുസ്മരണവും ആ ചടങ്ങിൽ വെച് ഒരു ലക്ഷം രൂപ ശ്രീനാഥിന്റെ കുടുംബത്തിന് ശ്രീവരി ഫിലിംസ് ധന സഹായവും നൽകി. നടൻ വിജയ്‌യുടെ അച്ഛനും, സംവിധായകനും നിർമ്മാതാവുമായ ശ്രീ എസ് എ ചന്ദ്രശേഖർ, ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി.
ലവ് ടുഡേ ശ്രീനാഥിന്റെ മാതാപിതാക്കളും പോക്കിരി സൈമൺ സിനിമയുടെ അണിയറ പ്രവർത്തകരും ഈ ചടങ്ങിന്റെ ഭാഗമായി. പോക്കിരി സൈമൺ എന്ന ചിത്രം തമിഴിൽ റീമേക് ചെയ്യാൻ പോവുകയാണ് എസ് എ ചന്ദ്രശേഖർ. അതിന്റെ ജോലികളും പുരോഗമിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.