സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ഉലക നായകൻ കമൽ ഹാസൻ നായകനായെത്തുന്ന വിക്രം. ജൂൺ മൂന്നിന് ആഗോള റിലീസായെത്തുന്ന ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരും അതിഥി വേഷത്തിൽ സൂര്യയും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ താൻ പ്ലാൻ ചെയ്യുന്ന സൂര്യ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലോകേഷ് കനകരാജ്. നേരത്തെ ഇരുമ്പുകൈ മായാവി എന്ന പേരിൽ ഒരു സൂപ്പർ ഹീറോ മോഡൽ ചിത്രം അദ്ദേഹം സൂര്യയെ വെച്ച് പ്ലാൻ ചെയ്തിരുന്നു. ആ പ്രൊജക്റ്റ് തന്നെയാണ് ഇപ്പോൾ ഇവർ പ്ലാൻ ചെയ്യുന്നതെന്നാണ് വിവരം. ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത മാനനഗരം റിലീസ് ചെയ്തതിനു ശേഷമാണ് ലോകേഷ് സൂര്യയോട് ഇരുമ്പ് കൈ മായാവിയുടെ കഥ പറയുന്നത്. കഥ കേട്ട് ഇഷ്ടപ്പെട്ട സൂര്യ ഉടന്‍ തന്നെ ചിത്രം ചെയ്യാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് ആ പ്രൊജക്റ്റ് നടന്നില്ല.
സിനിമാ വികടന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ഇരുമ്പ് കൈ മായാവി നടക്കാത്തതിന്റെ കാരണം പറയുന്നത്. ഇരുമ്പ് കൈ മായാവി ഒരു വലിയ സിനിമ ആയിരുന്നു എന്നും, അന്ന് സൂര്യയെ പോലെ വലിയ താരത്തെ വെച്ച് തനിക്കു ആ ചിത്രം ചെയ്യാനുള്ള ആത്മവിശ്വാസം ഇല്ലായിരുന്നു എന്നും ലോകേഷ് പറയുന്നു. എന്നാൽ ഇനി ആ ചിത്രം വരുമെന്നും അത് തന്റെ മനസ്സിലുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. മാനഗരം കൂടാതെ, കൈതി എന്ന ബ്ലോക്ക്ബസ്റ്റർ കാർത്തി ചിത്രവും, മാസ്റ്റർ എന്ന സൂപ്പർ ഹിറ്റ് ദളപതി വിജയ് ചിത്രവും ലോകേഷ് കനകരാജ് ഒരുക്കിയിരുന്നു. വിക്രം എന്ന വമ്പൻ ചിത്രം നിർമ്മിച്ചിരിക്കുന്നതും ഇതിലെ നായകനായ കമൽ ഹാസനാണ്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ കാളിദാസ് ജയറാം, നരെയ്ൻ എന്നിവരുമുണ്ട്.
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
This website uses cookies.