വിക്രമെന്ന തന്റെ ഏറ്റവും പുതിയ ചിത്രവും ബ്ലോക്ക്ബസ്റ്റർ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങളാണ് ലോകേഷ് ഇതിനു മുൻപ് സംവിധാനം ചെയ്തത്. അതിൽ തന്നെ ദളപതി വിജയ് നായകനായെത്തിയ മാസ്റ്റർ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറുകയും ചെയ്തു. മാസ്റ്ററിനു ശേഷം വീണ്ടും ദളപതി വിജയ്‌യുമായി ഒന്നിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ലോകേഷ് കനകരാജ്. ആ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് തമിഴ് മാധ്യമങ്ങളിപ്പോൾ പുറത്തു വിടുന്നത്. ഇതൊരു ഗ്യാങ്സ്റ്റർ ചിത്രമായിരിക്കുമെന്നാണ് ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കിയത്. ഇപ്പോൾ അതിൽ വിജയ് അവതരിപ്പിക്കാൻ പോകുന്ന കഥാപാത്രത്തെ കുറിച്ചും കൂടുതൽ പുറത്തു വരികയാണ്. നാൽപ്പതു വയസ്സ് കഴിഞ്ഞ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിൽ വിജയ് അവതരിപ്പിക്കുകയെന്നതാണ് അതിലൊന്ന്. പിങ്ക് വില്ലയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
രജനികാന്തിന്റെ ബാഷാ സിനിമയിലെ കഥാപാത്രത്തിന്റെ അവതരണത്തിന് സമാനമായിരിക്കും ഈ ചിത്രത്തിൽ വിജയ് കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നും, ഇതുവരെ കാണാത്ത ഒരു ദളപതിയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കാനാണ് ലോകേഷിന്റെ ശ്രമമെന്നും അവർ റിപ്പോർട്ട് ചെയ്യുന്നു. ഡാർക്ക് ഷേഡിൽ ഉള്ള കഥാപാത്രമാകും വിജയ് ഇതിൽ ചെയ്യുകയെന്നും അവരുടെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ദളപതി വിജയ്‌യെ കൂടി ഈ ചിത്രത്തിലൂടെ എത്തിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണിപ്പോൾ വിജയ് ആരാധകരും സിനിമ പ്രേമികളും. വിജയ് ചിത്രം കൂടാതെ കൈതി 2, വിക്രം 3, ഇരുമ്പുകൈ മായാവി, ഒരു അല്ലു അർജുൻ ചിത്രമെന്നിവയും ലോകേഷ് പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് വിവരം.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.