ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ആഗോള തലത്തിൽ മഹാവിജയമാണ് നേടുന്നത്. 250 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയ ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. ലോകേഷും രത്‌നകുമാറും ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചത് രാജ് കമൽ ഫിലിംസ് ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയായാണ്. ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതം പകർന്നത് അനിരുദ്ധ് രവിചന്ദറും ഇതിനു ക്യാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരനുമാണ്. കേരളത്തിലും റെക്കോർഡ് കളക്ഷനാണ് വിക്രം നേടിയത്. ഇതിനോടകം കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന തമിഴ് ചിത്രമായി മാറിയ വിക്രം, എട്ടു ദിവസം കൊണ്ട് ഇവിടെ നിന്ന് നേടിയത് 26 കോടിക്ക് മുകളിലാണ്.
അതിൽ തന്നെ കേരളത്തിൽ ഈ ചിത്രത്തിന് ഏറ്റവും കൂടുതൽ കളക്ഷൻ വന്നത് തൃശൂരിലെ രാഗം തിയേറ്ററിൽ നിന്നാണ്. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നായ രാഗമാണ്, ഇന്ന് നിലവിൽ കേരളത്തിലെ ഏറ്റവും പ്രശസ്തമായ തീയെറ്റെറുമെന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തിയാവില്ല. ഇപ്പോഴിതാ വിക്രം സിനിമയുടെ സംവിധായകൻ ലോകേഷ് കനകരാജ്, സംഗീത സംവിധായകൻ അനിരുദ്ധ് എന്നിവർ, ഇതിന്റെ വിജയമാഘോഷിക്കാൻ കേരളത്തിലെത്തുന്നത് രാഗം തീയേറ്ററിലേക്കാണ്. വരുന്ന ജൂൺ പതിമൂന്ന് തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് ലോകേഷും അനിരുദ്ധ് രവിചന്ദറും രാഗത്തിലെത്തുന്നത്. അവിടെ വെച്ച് ആരാധകരെ കാണുന്ന അവർ, സിനിമ പ്രേമികൾക്കും ആരാധകർക്കുമൊപ്പം കുറച്ചു സമയം ചിലവഴിക്കുകയും ചെയ്യും. ഏതായാലും വിക്രം നമ്മുക്ക് സമ്മാനിച്ചവരെ വരവേൽക്കാൻ തൃശൂരും രാഗവും ഒരുങ്ങിക്കഴിഞ്ഞു എന്ന് തന്നെ പറയാം.
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
കുഞ്ചാക്കോ ബോബനെ നായകനാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഓഫീസർ ഓൺ ഡ്യൂട്ടിയുടെ റിലീസ് അപ്‌ഡേറ്റ്…
മലബാറിലെ യുവതലമുറയിലെ പെൺകുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയിൽ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീർ പ്രേക്ഷകരെ ഒറ്റൊറ്റ സീനിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും…
മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ന് ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'രേഖാചിത്രം' 2025 ജനുവരി 9ന് തിയറ്റർ റിലീസ്…
This website uses cookies.