സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളിലാണ്. ആ ചിത്രം ഒഫീഷ്യലായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ദളപതി വിജയ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ലോകേഷ് ഒരുക്കാൻ പോകുന്നതെന്നാണ് സൂചന. മാനഗരം, കൈതി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളൊരുക്കിയ ലോകേഷിന്റെ അവസാനത്തെ റിലീസായ വിക്രം തമിഴ്നാട്ടിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. കമൽ ഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവർ അഭിനയിച്ച ഈ ചിത്രം വമ്പൻ ശ്രദ്ധയാണ് നേടിയത്. ദളപതി 67 കൂടാതെ കൈതി 2, വിക്രം 3, സൂര്യ നായകനായ ഇരുമ്പുകൈ മായാവി എന്നിവയും ഒരു ബോളിവുഡ് ചിത്രവും ലോകേഷ് പ്ലാൻ ചെയ്യുണ്ടെന്നാണ് വാർത്തകൾ വരുന്നത്. ഇപ്പോഴിതാ സിനിമ വികടൻ യൂട്യൂബ് ചാനലിൽ വന്ന ഒരഭിമുഖത്തിൽ തനിക്കു ചെയ്യാൻ ആഗ്രഹമുണ്ടായിരുന്ന ഒരു ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് ലോകേഷ് കനകരാജ്.
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ അയ്യപ്പനും കോശിയും തമിഴിൽ റീമേക്ക് ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നവെന്നും, എന്നാൽ ചിത്രത്തിന്റെ തമിഴ് റീമേക്ക് റൈറ്റ്സ് വേറെ ആർക്കോ ആയത് കൊണ്ടാണ് അത് നടക്കാത്തതെന്നും ലോകേഷ് വെളിപ്പെടുത്തി. ബിജു മേനോൻ ചെയ്ത അയ്യപ്പൻ നായരായി തമിഴിൽ സൂര്യയും പൃഥ്വിരാജ് ചെയ്ത കോശി കുര്യനായി കാർത്തിയുമാണ് തന്റെ മനസ്സിലുണ്ടായിരുന്ന താരങ്ങളെന്നും ലോകേഷ് വെളിപ്പെടുത്തി. അന്തരിച്ചു പോയ സംവിധായകൻ സച്ചി രചിച്ചു സംവിധാനം ചെയ്ത അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴതിന്റെ ഹിന്ദി റീമേക്കും പുരോഗമിക്കുകയാണ്. അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര അവാർഡിൽ നാല് പുരസ്‌കാരങ്ങളാണ് ഈ മലയാള ചിത്രം നേടിയെടുത്തത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.