മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ വമ്പൻ ഹിറ്റുകളിലൂടെ ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളായി മാറിയ ആളാണ് ലോകേഷ് കനകരാജ്. കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് കൂടി ഉണ്ടാക്കിയ അദ്ദേഹം ഇനി ചെയ്യുമെന്ന് പറഞ്ഞിരിക്കുന്ന ചിത്രങ്ങൾ കൈതി 2, വിക്രം 3 എന്നിവയാണ്. ഇത് കൂടാതെ സൂര്യ നായകനായ ഇരുമ്പുകൈ മായാവി എന്ന ചിത്രവും തന്റെ പ്ലാനിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷെ ഇതിനെല്ലാം മുൻപ് ദളപതി വിജയ് നായകനായെത്തുന്ന ദളപതി 67 ഒരുക്കാൻ പോകുന്നത് ലോകേഷ് ആണെന്നാണ് സൂചന. അതിന്റെ പ്രഖ്യാപനം അടുത്ത മാസം ഉണ്ടാകുമെന്നു വാർത്തകൾ വരുന്നുണ്ട്. ഏതായാലും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിന്നെല്ലാം മാറി നിന്ന് കൊണ്ട് ഒരിടവേളയെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.
എല്ലാ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുമായി ഒരു ചെറിയ ഇടവേള എടുക്കുകയാണ് താനെന്നും, അടുത്ത ചിത്രത്തിന്‍റെ പ്രഖ്യാപനവുമായി താൻ വൈകാതെ തന്നെ തിരിച്ചു വരുമെന്നും അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. അതുവരെ എല്ലാവർക്കും തന്റെ സ്നേഹം നൽകുന്നു എന്നും പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനപ്പിച്ചത്. സല്‍മാന്‍ ഖാന്‍ നായകനാവുന്ന ഒരു ബോളിവുഡ് ചിത്രം ലോകേഷ് കനകരാജ് ഒരുക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഒരു തെലുങ്ക് സിനിമാ നിർമ്മാണ കമ്പനിയാണ് ഇത് നിർമ്മിക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഏതായാലും ലോകേഷിന്റെ പുതിയ ചിത്രമായ വിക്രം ഇപ്പോൾ തമിഴിലെ പുതിയ ഇൻഡസ്ട്രി ഹിറ്റാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ വേഷമിട്ട ഈ ചിത്രത്തിൽ അതിഥി താരമായി സൂര്യയും അഭിനയിച്ചു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.