തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജ് ഇപ്പോൾ തന്റെ ദളപതി വിജയ് ചിത്രമായ ലിയോ ഒരുക്കുന്നതിന്റെ തിരക്കിലാണ്. കാശ്മീരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ഈ ആക്ഷൻ ചിത്രം ഈ വർഷം ഒക്ടോബറിലാണ് റിലീസ് ചെയ്യുക. ഇതിനു മുൻപ് ലോകേഷ് ഒരുക്കിയ കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സും അദ്ദേഹം ആരംഭിച്ചിരുന്നു. ആ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങൾ, കാർത്തി നായകനായ കൈതി 2 , കമൽ ഹാസൻ- സൂര്യ ടീമിന്റെ വിക്രം 2 , സൂര്യ നായകനായ റോളക്സ് എന്നിവയാണ്. മാനഗരം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലോകേഷ്, മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ വിജയ് ചിത്രവും ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ വിജയ് നായകനായി എത്തുന്ന ലിയോ, ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ എന്നുള്ള വിവരം അദ്ദേഹം പുറത്തു വിട്ടിട്ടുമില്ല. ഏതായാലും താൻ അടുത്തതായി ചെയ്യാൻ പോകുന്നത് കൈതി 2 ആണെന്ന് ലോകേഷ് തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, കൈതി 2 ന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ഒരു ചിത്രമൊരുക്കാനുള്ള പ്ലാനിലാണ് ലോകേഷ് എന്ന വാർത്തകളാണ് തമിഴ് ട്രേഡ് അനലിസ്റ്റുകൾ പുറത്തു വിടുന്നത്. ഇപ്പോൾ നെൽസൺ ദിലീപ്കുമാർ ഒരുക്കുന്ന ജയിലർ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന രജനികാന്ത് ഇനി തന്റെ മകൾ സൗന്ദര്യ രജനികാന്ത് ഒരുക്കുന്ന ലാൽ സലാമിൽ അതിഥി വേഷത്തിലെത്തും. അതിനു ശേഷം ജയ് ഭീം സംവിധായകൻ ഒരുക്കാൻ പോകുന്ന ചിത്രത്തിലാണ് അദ്ദേഹം അഭിനയിക്കുക എന്നാണ് സൂചന. ഡോൺ ഒരുക്കിയ സിബി ചക്രവർത്തിയുടെ ചിത്രവും ലവ് ടുഡേ ഒരുക്കിയ പ്രദീപ് രംഗനാഥന്റെ ചിത്രവും അദ്ദേഹം പരിഗണിക്കുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. ഏതായാലും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് രജനികാന്തും എത്തുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.