തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് രൂപം നൽകിയ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികളുടെ ചർച്ചാ വിഷയം. കഴിഞ്ഞ വർഷം റിലീസ് ചെയ്ത കമൽ ഹാസൻ ചിത്രമായ വിക്രത്തിലൂടെ ആണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് അദ്ദേഹം രൂപം നൽകിയത്. അതിനു മുൻപ് താൻ സംവിധാനം ചെയ്ത് സൂപ്പർ വിജയം നേടിയ കാർത്തി ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയാണ് അദ്ദേഹം വിക്രത്തിന്റെ കഥ പറഞ്ഞത്. വിക്രത്തിൽ കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരേയും, സൂര്യയെ അതിഥി വേഷത്തിലും കൊണ്ട് വന്ന ലോകേഷ്, കൈതിയിൽ നിന്ന് അർജുൻ ദാസ്, ഹരീഷ് ഉത്തമൻ, നരെയ്ൻ എന്നിവരേയും ഇതിലേക്ക് കൊണ്ട് വന്നു. ഇപ്പോഴിതാ ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലോകേഷ് ഒരുക്കുന്നത്. ആ ചിത്രവും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന സൂചനയാണ് സംവിധായകൻ നൽകുന്നത്.
അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, വിജയ്, സൂര്യ, കമൽ ഹാസൻ, കാർത്തി എന്നിവരുടെ ചിത്രങ്ങൾ കാണിച്ചിട്ട്, ഇവരെ ഒരുമിച്ച് എന്നെങ്കിലും സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്ന ചോദ്യത്തിന് ലോകേഷ് നൽകിയ മറുപടിയാണ് വൈറലാവുന്നത്. യഥാർത്ഥത്തിൽ ഒരു യൂണിവേഴ്‌സ് ആവുമ്പോൾ അത് അവസാനിക്കുന്നത് ഇവർ ഒരുമിച്ചു വരുമ്പോൾ ആണെന്നും, അത് സംഭവിച്ചു കാണാൻ തനിക്കും ആഗ്രഹമുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇവരെ കാണിച്ചപ്പോൾ അത് ഒരു യൂണിവേഴ്സിന്റെ ഭാഗമാണെന്ന രീതിയിൽ ലോകേഷ് സംസാരിച്ചതോടെ, വിജയ് ചിത്രവും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണെന്ന് ആരാധകർ ഉറപ്പിച്ചുകഴിഞ്ഞു. വിക്രം 2, കൈതി 2, റോളക്സ് എന്നീ ചിത്രങ്ങളും ഈ യൂണിവേഴ്സിന്റെ ഭാഗമായി ലോകേഷ് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രങ്ങളാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.