ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും. ഇതിനോടകം തന്നെ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജ് ആണ്. അദ്ദേഹവും രത്‌നകുമാറും ധീരജ് വൈദിയും ചേർന്നാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ രചന നിർവഹിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഇതിന്റെ ട്രെയ്ലറും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം നൽകിയ അഭിമുഖത്തിൽ ലോകേഷ് വെളിപ്പെടുത്തിയ ചില കാര്യങ്ങൾ വലിയ ശ്രദ്ധയാണ് നേടിയത്. വിജയ്- ലോകേഷ് ടീം ആദ്യമായി ഒന്നിച്ച മാസ്റ്റർ എന്ന ചിത്രം വിജയ് സാറിന്റെ നിർദേശപ്രകാരം മാറ്റം വരുത്തിയ തിരക്കഥയിലാണ് ഒരുക്കിയതെന്നും, അത് ഒരു 100 % ലോകേഷ് ചിത്രമെന്ന് പറയാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ലിയോ ഒരു 100 % ലോകേഷ് ചിത്രമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
ഇതിന്റെ തിരക്കഥയിലും വിജയ് ഇടപെട്ടെന്ന ചില പ്രചാരണങ്ങൾ ഉണ്ടായെങ്കിലും, ലോകേഷ് അതിനെ തള്ളി കളയുകയാണ് ചെയ്തത്. ലിയോയുടെ കഥ ആദ്യമായി പറഞ്ഞത് മുതൽ ചിത്രത്തിന്റെ ഷൂട്ട് തീരുന്നത് വരെ, ഒരിക്കൽ പോലും അതിലെ എന്തെങ്കിലും സീനോ, ഡയലോഗോ മാറ്റാമോ എന്ന് വിജയ് സർ തന്നോട് ചോദിച്ചിട്ടില്ലെന്നും ലോകേഷ് വെളിപ്പെടുത്തി. അദ്ദേഹം ചില സംശയങ്ങൾ ചോദിക്കുമ്പോൾ പോലും ‘ലോകേഷ്, നിനക്ക് ഒക്കെ ആണോ, എങ്കിൽ ഞാൻ ചെയ്യാം’ എന്നാണ് പറയാറുള്ളതെന്നും, തന്റെ ഫൈനൽ കോളിനാണ് വിജയ് അണ്ണൻ വില തന്നതെന്നും ലോകേഷ് വെളിപ്പെടുത്തി. പക്കാ ഡയറക്ടർസ് ആക്ടർ ആയാണ് വിജയ് ഈ ചിത്രത്തിൽ പെർഫോം ചെയ്തത് എന്നും താൻ ചെയ്യുന്ന തൊഴിലിന്റെ പേരിൽ തനിക്ക് ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പ് പറയാനാകുമെന്നും ലോകേഷ് കൂട്ടിച്ചേർത്തു. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിച്ച ലിയോ വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.