ഇന്ന് തമിഴിലെ മാത്രമല്ല തെന്നിന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിൽ ഒരാളാണ് ലോകേഷ് കനകരാജ്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ ചിത്രങ്ങളുടെ വിജയത്തോടെ പ്രേക്ഷകർ ഏറെ വിശ്വസിക്കുന്ന സംവിധായകനായി ലോകേഷ് മാറിക്കഴിഞ്ഞു. അതിൽ തന്നെ കമൽ ഹാസൻ നായകനായ ഇൻഡസ്ട്രി ഹിറ്റ് ചിത്രമായി മാറിയ വിക്രത്തിലൂടെ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്ടിക്കാനും ഈ സംവിധായകന് സാധിച്ചിട്ടുണ്ട്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, കാർത്തി, സൂര്യ, വിജയ് സേതുപതി എന്നിവർ ഭാഗമായ ഈ ലോകേഷ് യൂണിവേഴ്സിലേക്ക് വൈകാതെ ദളപതി വിജയ്‌യും എത്തുമെന്നും വാർത്തകളുണ്ട്. ദളപതി വിജയ് നായകനായ ചിത്രമാണ് ലോകേഷ് ഇനി ഒരുക്കാൻ പോകുന്നത്. എന്നാൽ, ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി ഒരു ചിത്രവും ചെയ്യാനുള്ള ഒരുക്കത്തിലാണ് ലോകേഷ് കനകരാജ്.
പ്രഭാസ് ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ള ചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞാൽ ലോകേഷ് ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടാവുമെന്നും വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ പ്രശാന്ത് നീൽ ഒരുക്കുന്ന സലാർ, നാഗ് അശ്വിൻ ഒരുക്കുന്ന പ്രോജെക് കെ എന്നിവയാണ് പ്രഭാസ് ചെയ്യുന്നത്. അതിനു ശേഷം ആയിരിക്കും ഈ ലോകേഷ് ചിത്രം ഉണ്ടാവുക എന്നാണ് സൂചന. പ്രഭാസ് നായകനായ ചിത്രത്തിന് മുൻപ് തന്നെ കൈതി രണ്ടാം ഭാഗവും ലോകേഷ് തീർക്കുമെന്നും വാർത്തകളുണ്ട്. കാർത്തി നായകനായ ഈ ചിത്രം അടുത്ത വർഷമാണ് ഒരുക്കുക. കമൽ ഹാസൻ- സൂര്യ ടീമിന്റെ വിക്രം 3, സൂര്യ നായകനായ ഇരുമ്പു കൈ മായാവി എന്നിവയും ലോകേഷ് പ്ലാൻ ചെയ്യുന്ന ചിത്രങ്ങളാണ്. ഇത് കൂടാതെ കന്നഡയിൽ യാഷ് നായകനായ ഒരു ചിത്രവും, ബോളിവുഡിൽ സൽമാൻ ഖാൻ നായകനായ ഒരു ചിത്രവും ഒരുക്കാനുള്ള ഓഫർ ലോകേഷിന് വന്നിട്ടുണ്ടെന്നും വാർത്തകൾ പറയുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.