തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ആറ്റ്ലി ഇപ്പോൾ തന്റെ ആദ്യ ബോളിവുഡ് ചിത്രം ഒരുക്കുന്നതിന്റെ തിരക്കിലാണ്. രാജ റാണി, തെരി, മെർസൽ, ബിഗിൽ എന്നീ സൂപ്പർ ഹിറ്റുകൾ തമിഴിൽ ഒരുക്കുന്ന ആറ്റ്ലി ബോളിവുഡിൽ ഒരുക്കുന്ന ചിത്രത്തിന്റെ പേര് ജവാൻ എന്നാണ്. ബോളിവുഡിന്റെ കിംഗ് ഖാൻ എന്നറിയപ്പെടുന്ന ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, വിജയ് സേതുപതി, സാനിയ മൽഹോത്ര തുടങ്ങി വമ്പൻ താരനിരയാണ് അഭിനയിക്കുന്നത്. അടുത്ത വർഷം ജൂണിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ഷാരൂഖ് ഖാൻ തന്നെയാണ്. ഇപ്പോഴിതാ, ആറ്റ്‌ലിക്ക് ശേഷം സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ലോകേഷ് കനകരാജ് ബോളിവുഡ് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണെന്ന വാർത്തകളാണ് വരുന്നത്. മാനഗരം, കൈതി, മാസ്റ്റർ, വിക്രം എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ലോകേഷ് ഒരുക്കുന്ന ഹിന്ദി ചിത്രത്തിൽ ബോളിവുഡ് മെഗാസ്റ്റാർ സൽമാൻ ഖാനാണ് നായകനെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ഇതിന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല എങ്കിലും ലോകേഷ് ബോളിവുഡിൽ അരങ്ങേറാനുള്ള പ്ലാനിലാണെന്ന് തമിഴ് മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിജയ് നായകനായി എത്തുന്ന അടുത്ത ചിത്രമാണ് ലോകേഷ് ഇനി ചെയ്യാൻ പോകുന്നത്. അതിനു ശേഷം കാർത്തി നായകനായ കൈതി 2 എന്ന ചിത്രവും ലോകേഷ് തമിഴിൽ ഒരുക്കും. ഈ രണ്ട് ചിത്രങ്ങളും പൂർത്തിയായതിന് ശേഷമായിരിക്കും സൽമാൻ ഖാൻ നായകനായ തന്റെ ബോളിവുഡ് ചിത്രത്തിലേക്ക് ലോകേഷ് കടക്കുക. 2024 ഇൽ സൽമാൻ ഖാന്റെ ഈദ് റിലീസായി ഈ ചിത്രം എത്തിക്കാനുള്ള പ്ലാനിലാണ് അണിയറ പ്രവർത്തകർ എന്നാണ് സൂചന.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.