[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ്‌യുടെ മറ്റ് ചിത്രങ്ങൾ പോലെ പഞ്ച് ഡയലോഗുകൾ ഇതിലുണ്ടാകില്ല: മാസ്റ്ററിനെക്കുറിച്ച് സംവിധായകൻ

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. ജെ ഡി എന്ന കോളേജ് അധ്യാപകനായിട്ടാണ് വിജയ് എത്തുന്നത്. ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ കഥാപാത്രമായാണ് എത്തുന്നതെന്നാണ് സൂചനകൾ. വിജയ്‌യുടെ വേഷത്തെക്കുറിച്ച് അധികമൊന്നും സൂചന നൽകാതെയാണ് അണിയറപ്രവർത്തകർ ടീസർ പുറത്തിറക്കിയത്. ഇതോടെ ആരാധകരും ആശയക്കുഴപ്പത്തിലായി. വിജയ്‌യുടെ ഒരു ഡയലോഗ് പോലും ടീസറിൽ കാണിച്ചിരുന്നില്ല. ഇതോടെ നിരവധി ആരാധകർ ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ആരാധകരുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്. വിജയ്‌യുടെ മറ്റ് ചിത്രങ്ങൾ പോലെ പഞ്ച് ഡയലോഗുകളും മറ്റും മാസ്റ്ററിൽ ഉണ്ടാകില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഈ ചിത്രത്തിൽ വിജയ്ക്ക് പഞ്ച് ഡയലോഗുകൾ ഒന്നും തന്നെ ഇല്ലാത്തതിനാലാണ് ടീസറിൽ അത് കാണാൻ കഴിയാതിരുന്നതെന്നും സംവിധായകൻ പറയുന്നു.

കൈതിക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. ആന്‍ഡ്രിയ ജെറാമിയ,ശന്തനു ഭാഗ്യരാജ്,ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ്, രമ്യ സുബ്രഹ്മണ്യൻ, മാളവിക മോഹനൻ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. അതേസമയം ചിത്രം പൊങ്കൽ റിലീസായി ജനുവരി 13 ന് തന്നെ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഔദ്യോഗികമായി നിർമാതാക്കൾ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിയുമായി വിജയ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ കേരളത്തിലെ തീയേറ്ററുകൾ തുറക്കണമെന്നാവശ്യവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിജയ് ആരാധകർ കമന്റുകളുമായി എത്തിയതും ചർച്ചയായിരുന്നു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

21 hours ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

2 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.