ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഇപ്പോൾ മഹാവിജയം നേടി മുന്നേറുമ്പോൾ പ്രേക്ഷകരും ആവേശത്തിലാണ്. കൈതി എന്ന ചിത്രവുമായി വിക്രത്തിനുള്ള ബന്ധവും, ഇനി വരാനുള്ള കൈതി 2, വിക്രം 3 എന്നിവയിൽ വരാൻ സാധ്യതയുള്ള കഥാപാത്രങ്ങളുമെല്ലാമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അതുപോലെ തന്നെ വിക്രം കണ്ട പ്രേക്ഷകർക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകികൊണ്ട് സംവിധായകൻ ലോകേഷ് കനകരാജ് ഇന്നലെ ട്വിറ്ററിൽ പ്രേക്ഷകർക്കൊപ്പം ഒരു സംവാദത്തിലേർപ്പെടുകയും ചെയ്തു. അതിലൊരാൾ ചോദിച്ച ചോദ്യവും, അതിനു ലോകേഷ് നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുന്നത്. വിക്രമിൽ കൈതിയിലെ ചില കഥാപാത്രങ്ങളെ കാണാൻ നമ്മുക്ക് സാധിക്കും. അതിൽ പ്രധാനിയാണ്, കൈതിയിൽ അർജുൻ ദാസ് അവതരിപ്പിച്ച അൻപ് എന്ന കഥാപാത്രം.
അർജുൻ ദാസിന്റെ അൻപ് എന്ന കഥാപാത്രം കൈതിയിൽ കൊല്ലപ്പെടുകയല്ലേ, പിന്നെങ്ങനെയാണ് ആ കഥാപാത്രം വിക്രമിൽ വന്നതെന്നായിരുന്നു ഒരാളുടെ സംശയം. അയാൾക്ക് മാത്രമല്ല, മറ്റു പലർക്കും തോന്നിയ കാര്യമാണത്. അതിനു മറുപടിയായി ലോകേഷ് കനകരാജ് പറയുന്നത്, കൈതിയിൽ അൻപിന്റെ താടിയെല്ല് മാത്രമാണ് നെപ്പോളിയൻ തകർക്കുന്നതെന്നാണ്. വിക്രമിൽ ആ സ്റ്റിച്ച് പാടുകൾ അന്പിന്റെ കഴുത്തിൽ കാണാമെന്നും, അതിന്റെ കൂടുതൽ വിശദീകരണം കൈതി 2 ഇൽ കാണാൻ സാധിക്കുമെന്നും ലോകേഷ് പറയുന്നു. ലോകേഷ് കനകരാജ്, രത്ന കുമാർ എന്നിവർ ചേർന്ന് രചിച്ച വിക്രം ഇപ്പോൾ ഒരു ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് കൂടി സൃഷ്ടിച്ചിരിക്കുകയാണ്. കാർത്തി, കമൽ ഹാസൻ, സൂര്യ, ഫഹദ് ഫാസിൽ, വിജയ് സേതുപതി, നരെയ്ൻ എന്നിവരെല്ലാം ഇപ്പോൾ ഈ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.