മരക്കാരുടെ വേഷത്തിൽ ഉള്ള മോഹൻലാൽ ഷൂട്ടിങ്ങിൽ പങ്കെടുക്കുന്നതും ഈ വീഡിയോകളിൽ കാണാൻ സാധിക്കും. ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളായ ഡോക്ടർ സി ജെ റോയ് ആണ് ഈ വിഡിയോകൾ പുറത്തു വിട്ടത്. നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കി ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ. കോൺഫിഡന്റ് ഗ്രൂപ്പ് ന്റെ ബാനറിൽ ഡോക്ടർ സി ജെ റോയ്, മൂൺഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിരുവാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത്. 2020 ഇൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ റിലീസിന് എത്തിക്കാൻ പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിൽ മോഹൻലാലിന് ഒപ്പം പ്രണവ് മോഹൻലാൽ, മധു, മഞ്ജു വാര്യർ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ , കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, ഹിന്ദി നടൻ ആയ സുനിൽ ഷെട്ടി, പൂജ കുമാർ എന്നിവരും അഭിനയിക്കുന്നുണ്ട്.
മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിട്ട് ഇന്നേക്ക് ഇരുപതു ദിവസമായി. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്തത് എട്ടു ദിവസം മുൻപാണ്. ബാഹുബലിക്ക് വരെ സെറ്റുകൾ ഒരുക്കിയ ദേശീയ അവാർഡ് ജേതാവ് സാബു സിറിൾ ഒരുക്കിയ ബ്രഹ്മാണ്ഡ കപ്പലുകളുടെ സെറ്റിൽ ആണ് ഇപ്പോൾ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള വീഡിയോ അണിയറ പ്രവർത്തകർ തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ഈ ലൊക്കേഷൻ വിഡിയോയിൽ കണ്ട ബ്രഹ്മാണ്ഡ സെറ്റ് കണ്ടു അക്ഷരാർഥത്തിൽ അമ്പരന്നിരിക്കുകയാണ് സിനിമാ പ്രേമികളും ആരാധകരും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.