പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നിഷാദ് കെ സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് കൽവത്തി ഡേയ്സ്. ദിവസങ്ങൾക്കു മുൻപ് ഇതിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രസകരമായ ലൊക്കേഷൻ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. സിനിമയിൽ ചാൻസ് ചോദിച്ചു നടന്നവരെല്ലാം ഒരുമിച്ച് ഒരു സിനിമയെടുത്താൽ എങ്ങനെയിരിക്കും എന്ന ക്യാപ്‌ഷൻ ഇട്ടാണ് അവർ ഈ വീഡിയോ തങ്ങളുടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ഈ വീഡിയോയിൽ പെർഫോം ചെയ്യുന്ന യുവാവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്.
വർഷങ്ങളോളം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളായി പിൻനിരയിൽ നിന്ന കുറച്ചു പുതുമുഖങ്ങളെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിക്കുന്ന ചിത്രമാണ് കൽവത്തി ഡേയ്സ്. ഇ എം എന്റർടൈൻമെൻറ്സിന്റെ ബാനറിൽ തോമസ് ജോർജ്, ജിബിൻ കടുത്തുസ് എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. കൽവത്തിയിലെ ഒരു കല്യാണ രാത്രിയുടെ ഷൂട്ട് ആണ് ഇപ്പോൾ നടക്കുന്നത്. ആ ലൊക്കേഷനിൽ നിന്നുള്ള രസകരമായ കാഴ്ചകളാണ് പുറത്തു വന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ വീഡിയോയിൽ ചിത്രത്തിൽ പ്രവർത്തിക്കുന്ന പലരെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. ജോമോൻ കെ പോൾ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം ചെയ്യുന്നത് നിസാം എച്, ഷൈജു അവറാൻ എന്നിവർ ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.