മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ഈ വർഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിലാണ് ഇതിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. അവിടുത്തെ ഒരു മാസത്തെ ഷൂട്ടിങ്ങിന് ശേഷം ഇപ്പോഴിതാ രാജസ്ഥാനിലെ പൊഖ്‌റാൻ കോട്ടയിൽ ഈ ചിത്രത്തിന്റെ ഇരുപതു ദിവസത്തെ ഷെഡ്യൂൾ ആരംഭിച്ചിരിക്കുകയാണ്. വമ്പൻ സംഘട്ടന രംഗമാണ് അവിടെ ഒരുക്കുന്നത് എന്നാണ് സൂചന. ഇപ്പോൾ പൊഖ്‌റാനിൽ നിന്നുള്ള ലൊക്കേഷൻ ചിത്രങ്ങൾ, വീഡിയോ എന്നിവ വൈറലായി മാറുകയാണ്. വിദേശ ഭാഷ നടീനടമാരും ജൂനിയർ ആർട്ടിസ്റ്റുകളും ഉൾപ്പെടെ വലിയ താരനിരയാണ് ഈ രംഗങ്ങളിൽ പങ്കെടുക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം പറയുന്നതെന്ന സൂചനയാണ് ഇതിന്റെ ലൊക്കേഷൻ ചിത്രങ്ങളിൽ നിന്നും ലഭിക്കുന്നത്.
പൊഖ്‌റാനിലെ 20 ദിവസത്തെ ചിത്രീകരണം കഴിഞ്ഞ് വീണ്ടും ജയ് സാൽമീരിലേക്കു ഷൂട്ടിംഗ് സംഘം തിരിച്ചു വരും. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥ രചിച്ചത് ലിജോ ജോസ് പെല്ലിശ്ശേരിയും തിരക്കഥ രചിച്ചത് പി എഫ് റഫീക്കുമാണ്. ഷിബു ബേബി ജോണിന്റെ ജോൺ മേരി ക്രീയേറ്റീവ്, സെഞ്ച്വറി ഫിലിംസ്, മാക്സ്‌ലാബ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് മധു നീലകണ്ഠൻ, സംഗീതമൊരുക്കുന്നത് പ്രശാന്ത് പിള്ളൈ, എഡിറ്റ് ചെയ്യുന്നത് ദീപു ജോസഫ് എന്നിവരാണ്. മോഹൻലാൽ ഒരു പ്രായമുള്ള ഗുസ്തിക്കാരനായി വേഷമിടുന്ന ഈ പീരീഡ് ചിത്രത്തിൽ കാത്ത നന്ദി, രാജ്പാൽ യാദവ്, സോണാലി കുൽക്കർണി, ഹരീഷ് പേരാടി, ഡാനിഷ് സേഥ്, ഹരിപ്രശാന്ത്, മണികണ്ഠൻ ആചാരി, സുചിത്ര, രാജീവ് പിള്ളൈ എന്നിവരും അഭിനയിക്കുന്നുണ്ട്.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.