ലിന്റോ കുര്യൻ എന്ന പേര് സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള എല്ലാ സിനിമാ പ്രേമികൾക്കും പരിചിതമാണ്. രസകരമായ ട്രോൾ വീഡിയോകൾ, അതുപോലെ ഓരോ താര ആരാധകരേയും രോമാഞ്ചം കൊള്ളിക്കുന്ന മാഷപ്പ് വീഡിയോകൾ എന്നിവ വഴി ഏറെ ആരാധകരെ സൃഷ്‌ടിച്ച എഡിറ്റർ ആണ് ലിന്റോ കുര്യൻ. മോഹൻലാൽ, മമ്മൂട്ടി, ദിലീപ് തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളുടെയും ജന്മദിന സ്പെഷ്യൽ ആയൊക്കെ ലിന്റോ കുര്യൻ എഡിറ്റ് ചെയ്ത മാഷപ്പ് വീഡിയോകൾ ഏവരുടെയും പ്രീയപ്പെട്ടവയാണ്. തന്റെ ജന്മദിനത്തിന് ലിന്റോ ചെയ്ത ജന്മദിന സ്പെഷ്യൽ മാഷപ്പ് കണ്ട നടൻ ജയസൂര്യ ലിന്റോയെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മെഗാ സ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ കൂടി ഭാഗമാവാൻ ഉള്ള അവസരം വന്നിരിക്കുകയാണ് ഈ യുവാവിന്.
കഴിഞ്ഞ ദിവസം ലിന്റോ കുര്യൻ തന്നെയാണ് ഈ കാര്യം ഏവരെയും അറിയിച്ചത്. മമ്മൂട്ടി നായകനായി എത്തുന്ന ഷൈലോക്ക് എന്ന ചിത്രത്തിന്റെ സംവിധായകൻ അജയ് വാസുദേവ് തന്നെ വിളിച്ചു എന്നും എല്ലാം ഭംഗിയായി തീരുകയാണെങ്കിൽ ഷൈലോക്കിന്റെ ടീസർ എഡിറ്റ് ചെയ്യാൻ ഉള്ള ഭാഗ്യം തനിക്കു ലഭിക്കും എന്നും ലിന്റോ പറയുന്നു. രാജാധി രാജ, മാസ്റ്റർ പീസ് എന്നീ ചിത്രങ്ങൾ മമ്മൂട്ടിയെ വെച്ച് ഒരുക്കിയ അജയ് വാസുദേവിന്റെ മൂന്നാം സംവിധാന സംരംഭമാണ് ഷൈലോക്ക് എന്ന ബിഗ് ബജറ്റ് ആക്ഷൻ ചിത്രം. ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന ഈ ചിത്രം ഈ വർഷം ക്രിസ്മസ് റിലീസ് ആയി ആണ് എത്തുക.
മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയസൂര്യ എന്നിവരുടെ ജന്മദിന സ്പെഷ്യൽ മാഷപ്പ് വീഡിയോകൾക്ക് ഒപ്പം ശ്രദ്ധ നേടിയ ലിന്റോ കുര്യന്റെ മറ്റു വീഡിയോകൾ ആണ് ഫഹദ് ഫാസിൽ, ദുൽഖർ, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി എന്നിവരുടെ ബർത് ഡേ മാഷപ്പുകളും ലാലേട്ടൻ ഫൈറ്റ് മാഷപ്പ്, മോഹൻലാൽ, ജോഷി, മമ്മൂട്ടി എന്നിവർക്ക് വേണ്ടിയുള്ള ട്രിബ്യൂട്ട് വീഡിയോകളും. ഏതായാലും ഈ പ്രതിഭയുടെ കഴിവ് ഇനി സിനിമയിലും കാണാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് ലിന്റോ കുര്യനെ സ്നേഹിക്കുന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ഫോളോ ചെയ്യുന്നവരും.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.