കഴിഞ്ഞ വർഷം കേരളത്തെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ബാധയെ അടിസ്ഥാനപ്പെടുത്തി ആഷിക് അബു ഒരുക്കിയ ചിത്രമാണ് വൈറസ്. ഒരുപാട് പേരുടെ ജീവൻ കവർന്ന ഈ വൈറസ് രോഗിയെ ശുശ്രൂഷിച്ച ലിനി എന്ന നഴ്സിന്റെയും ജീവനെടുത്തു. അതിനു ശേഷം ലിനി സിസ്റ്ററിന്റെ മക്കളുടെ പഠന ചിലവുകൾ അടക്കം പ്രശസ്ത നടി പാർവതി അടക്കമുള്ളവർ ഏറ്റെടുത്തിരുന്നു. മരണത്തിനു മുൻപ് ലിനി സിസ്റ്റർ ഭർത്താവു സജീവിനു എഴുതിയ കത്ത് മാധ്യമങ്ങളിലൂടെ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വൈറസ് എന്ന ചിത്രം കണ്ട ലിനി സിസ്റ്ററുടെ ഭർത്താവായ സജീഷിന്റെ വാക്കുകൾ ഏവരുടെയും ശ്രദ്ധ നേടുകയാണ്. തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് ഈ ചിത്രത്തേയും ലിനി സിസ്റ്റർ ആയി അഭിനയിച്ച റിമ കല്ലിങ്കലിനേയും സജീഷ് അഭിനന്ദിച്ചത്. സിസ്റ്റർ അഖില എന്ന കഥാപാത്രം ആയാണ് റിമ കല്ലിങ്ങൽ ഈ ചിത്രത്തിൽ അഭിനയിച്ചത്.
സജീഷ് പുതൂരിന്റെ ഫേസ്ബുക് പോസ്റ്റ് ഇപ്രകാരം , “ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിൽ “വൈറസ്” സിനിമ ഇന്നലെ വൈറസ് ടീമിനോടൊപ്പം കണ്ടു. ശരിക്കും കോഴിക്കോടിന്റെ അതിജീവനത്തിന്റെ ഓർമ്മ വീണ്ടും മനസ്സിൽ തെളിഞ്ഞു. സിനിമയുടെ പല ഘട്ടത്തിലും അതിലെ അഭിനേതാക്കൾ അല്ലായിരുന്നു എന്റെ മുൻപിൽ പകരം റിയൽ ക്യാരക്ടേർസ് ആയിരുന്നു. റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം ആയിരുന്നു. അവസാന നാളുകളിൽ ലിനി അനുഭവിച്ച മാനസിക അവസ്ഥയെ നേരിൽ കാണിച്ചോൾ കരച്ചിൽ അടയ്ക്കാൻ കഴിഞ്ഞില്ല. ലിനിയോടുളള സ്നേഹം കൊണ്ട് പറയുന്നതല്ല ഒരു സാധാരണ ആസ്വാദകൻ എന്ന നിലയിൽ പറയുകയാണ് റിമാ നിങ്ങൾ ജീവിക്കുകയായിരുന്നു. ഒരുപാട് നന്ദിയുണ്ട് ആഷിക്ക് ഇക്ക ഇത്ര മനോഹരമായി കോഴിക്കോടിന്റെ , പേരാംബ്രയുടെ നിപ അതിജീവനത്തിന്റെ ജീവിക്കുന്ന ഓർമ്മകൾ തിരശീലയിൽ എത്തിച്ചതിന്. എല്ലാ താരങ്ങളും മത്സരിച്ച് അഭിനയിച്ചു. പാർവ്വതി വീണ്ടും ഞെട്ടിച്ചു. ശ്രീനാഥ് ഭാസിയും സൗബിൻ ഇക്കയും ടോവിനോ ചേട്ടനും കുഞ്ചാക്കോ ചേട്ടനും ഇദ്രജിത്ത് ചേട്ടനും രേവതി ചേച്ചിയും പൂർണ്ണിമ ചേച്ചിയും ഇന്ദ്രൻസ് ചേട്ടനും അങ്ങനെ എല്ലാവരും മറക്കാനാവത്ത നിമിഷങ്ങൾ സമ്മാനിച്ചു. സിനിമ കാണുന്നതിന് മുൻപ് എല്ലാവരെയും നേരിൽ കാണാനും ഒത്തു കൂടാനും കഴിഞ്ഞതിൽ സന്തോഷം..”
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.