മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫനും ആദ്യമായി കൈകോർക്കുന്ന ചിത്രം മൂൺവാക്ക് മേയ് 30ന് തിയേറ്ററുകളിലേക്കെത്തുന്നു. 1980-90 കാലഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള യുവാക്കളെ ഹരം കൊള്ളിച്ച ബ്രേക്ക് ഡാൻസ് തരംഗമാണ് ചിത്രത്തിന്റെ പശ്ചാത്തലം. നവാഗതരായ നൂറിൽപ്പരം അഭിനേതാക്കൾ പ്രധാന വേഷങ്ങളിൽ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രത്തിന്റെ ട്രയ്ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
മാജിക് ഫ്രെയിംസ്, ആമേൻ മൂവി മോണാസ്ട്രി, ഫയർ വുഡ് ഷോസ് എന്നീ ബാനറുകളിൽ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിൻ സ്റ്റീഫനും ജസ്നി അഹമ്മദും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നിരവധി പരസ്യ ചിത്രങ്ങളിലുടെ ശ്രദ്ധേയനായ വിനോദ് എ.കെ ആണ് സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലേക്ക് നവാഗതരായ പുതിയ താരങ്ങളെ പൂർണ്ണമായും സമ്മാനിക്കുന്ന മാജിക് ഫ്രെയിംസ് ചിത്രം കൂടിയാണിത്.
തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച മൂൺവാക്ക് മാജിക് ഫ്രെയിംസ് വിതരണം നിർവഹിക്കുന്നു.
നൃത്തത്തെ ജീവിതത്തിന്റെ ഭാഗമായി മാറ്റിയ ഒരു കൂട്ടം ചുറു ചുറുക്കുള്ള ചെറുപ്പക്കാരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവാഗതരായ താരങ്ങളോടൊപ്പം ശ്രീകാന്ത് മുരളി, വീണ നായർ, സഞ്ജന ദോസ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. മൂൺ വാക്കിന്റെ കഥ,തിരക്കഥ എന്നിവ ഒരുക്കിയിരിക്കുന്നത് വിനോദ്എ.കെ, മാത്യു വർഗീസ്, സുനിൽ ഗോപാലകൃഷ്ണൻ എന്നിവർ ചേർന്നാണ്. സംഗീത സംവിധാനം: പ്രശാന്ത് പിള്ള, ഗാനരചന: വിനായക് ശശികുമാർ, സുനിൽ ഗോപാലകൃഷ്ണൻ, നിതിൻ വി നായർ, ഛായാഗ്രഹണം : അൻസാർ ഷാ, എഡിറ്റിംഗ് ദീപു ജോസഫ്, കിരൺ ദാസ് എന്നിവർ നിർവഹിക്കുന്നു.
മൂൺവാക്കിന്റെ മറ്റു അണിയറ പ്രവർത്തകർ ഇവരാണ്. സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട് :സാബു മോഹൻ,കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ. മേക്കപ്പ്: സജി കൊരട്ടി, സന്തോഷ് വെൺപകൽ. ആക്ഷൻ: മാഫിയ ശശി, ഗുരുക്കൾ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: അനൂജ് വാസ്, നവീൻ പി തോമസ്. പ്രൊഡക്ഷൻ കൺട്രോളർ :ജാവേദ് ചെമ്പ്, ചീഫ് അസോസിയേറ്റ്: ഉണ്ണി കെ ആർ, അസോസിയേറ്റ് ഡയറക്ടേഴ്സ്: സുമേഷ് എസ് ജെ, അനൂപ് വാസുദേവ്, കളറിസ്റ്റ്: നന്ദകുമാർ,സൗണ്ട് മിക്സ്: ഡാൻജോസ്,
ഡി ഐ : പോയെറ്റിക്, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ, ടൈറ്റിൽ ഗ്രാഫിക്സ് : ശരത് വിനു, വിഎഫ്എക്സ് : ഡി ടി എം, പ്രൊമോ സ്റ്റിൽസ് മാത്യു മാത്തൻ, സ്റ്റിൽസ് ജയപ്രകാശ് അത്തല്ലൂർ, ബിജിത്ത് ധർമ്മടം, പബ്ലിസിറ്റി ഡിസൈൻസ്: ഓൾഡ് മങ്ക്, ബ്ലൂ ട്രൈബ്, യെല്ലോ ടൂത്ത്സ്,ഡിജിറ്റൽ മാർക്കറ്റിംഗ്: സിനിമ പ്രാന്തൻ, അഡ്വെർടൈസിങ് : ബ്രിങ്ഫോർത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
This website uses cookies.