നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്രം അർദ്ധരാത്രിയിൽ ഇന്ന് പുറത്തിറങ്ങി അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയുടെ നായക നിരയിലേക്ക് ഉയർന്ന ആന്റണി വർഗീസ് ആണ് ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്‌തത്. ഈസ്റ്റർ റിലീസ് ആയി ഇന്ന് പുറത്തിറങ്ങിയ സ്വാതന്ത്രം അർദ്ധരാത്രിയിൽ തീയറ്ററുകളിൽ നിന്നും വളരെ മികച്ച റിപ്പോർട്ടുകളും ആയി മുന്നേറുകയാണ്. ഒരു ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയ ചിത്രം തീയറ്ററുകളിൽ നിറഞ്ഞ കയ്യടികൾ നേടിയാണ് സ്വീകരിക്കപ്പെടുന്നത്. ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിന് അണിയറക്കാരോടൊപ്പം ടിനു പാപ്പച്ചന്റെ ഗുരു കൂടി ആയ ലിജോ ജോസ് പെല്ലിശ്ശേരി കൂടി ഉണ്ടായിരുന്നു.
ചിത്രം കണ്ടിറങ്ങിയതിനു ശേഷം ചിത്രത്തെ പറ്റി ലിജോ ജോസ് പെല്ലിശ്ശേരി സോഷ്യൽ മീഡിയയിൽ തന്‍റെ അഭിപ്രായങ്ങൾ പങ്കു വച്ചു. സീറ്റിന്റെ തുമ്പത്തിരുന്നു കാണേണ്ട ചിത്രം എന്നാണ് ചിത്രത്തെ പറ്റി ലിജോ ജോസ് പല്ലിശേരി ചിത്രത്തെ കുറിച്ച് പറഞ്ഞത്. അക്ഷരാർത്ഥത്തിൽ ത്രില്ലടിപ്പിച്ച ചിത്രം ഒരുക്കിയ പ്രിയ ശിഷ്യൻ ടിനു പാപ്പച്ചന് അഭിനന്ദനം ചൊരിയാനും ലിജോ ജോസ് പെല്ലിശ്ശേരി മറന്നില്ല. ശിഷ്യന്റെ ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമായി ലിജോ ജോസ് പെല്ലിശ്ശേരി പ്രത്യക്ഷപ്പെടുന്നുണ്ട്. ലിജോ ജോസ് പെല്ലിശേരിയുടെ തന്നെ മുൻ ചിത്രമായ അങ്കമാലിയിലൂടെ കടന്നു വന്ന ഒരുപിടി നടീ നടന്മാർ ഈ ചിത്രത്തിലും ഉണ്ട്. ചിത്രം തീയറ്ററുകളിൽ വളരെ മികച്ച പ്രതികരണം നേടി മുന്നേറുന്നു
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.