മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഈ വർഷം ആദ്യം പ്രേക്ഷകരുടെ മുന്നിലെത്തുന്ന ചിത്രമാണ് നൻ പകൽ നേരത്ത് മയക്കം. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി ഒരുക്കിയ ചിത്രമാണിത്. എസ് ഹരീഷിന്റെ രചനയിൽ മലയാളത്തിലും തമിഴിലും ആയി ഒരുക്കിയ ഈ ചിത്രം കഴിഞ്ഞ മാസമാണ് കേരളാ അന്താരാഷ്ട്ര ചലച്ചിതോത്സവത്തിൽ പ്രീമിയർ ചെയ്തത്. വീണ്ടുമൊരു ലിജോ ജോസ് പെല്ലിശ്ശേരി മാസ്റ്റർപീസ് എന്ന പ്രതികരണമാണ് ഈ ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മമ്മൂട്ടിയുടെ അഭിനയ മികവിനും പ്രേക്ഷകരുടെ കയ്യടി ലഭിച്ചു. ഇപ്പോഴിതാ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ കുറിച്ച്, അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശേരി. മമ്മൂട്ടി എന്ന നടനെ ഏറ്റവും നന്നായി ഉപയോഗിക്കാൻ സാധിച്ച ഒരുപാട് ബ്ലോക്ക് പീസുകൾ ഈ ചിത്രത്തിലുണ്ടെന്ന് ലിജോ ജോസ് പറയുന്നു.
ഇമോഷൻ ബ്രേക്ക് ചെയ്യാതെ നാടകത്തിലെ സീനുകൾ കാണുന്ന ഫീലിലാണ് അത്തരം ബ്ലോക്ക് പീസുകൾ അവതരിപ്പിച്ചിരിക്കുന്നതെന്നും ലിജോ പറഞ്ഞു. ഇമോഷണൽ ആയുള്ള ചില രംഗങ്ങളിൽ വളരെ വ്യത്യസ്തമായുള്ള പ്രകടനം മമ്മൂട്ടിയിൽ നിന്ന് കാണാൻ സാധിച്ചു എന്നും ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടിച്ചേർത്തു. ജെയിംസ്/ സുന്ദരം എന്നീ പേരുകളിൽ ഉള്ള രണ്ട് കഥാപാത്രമായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ജെയിംസ് എന്ന നാടക പ്രവർത്തകൻ പെട്ടെന്ന് ഒരു ദിവസം സുന്ദരമെന്ന തമിഴനായി പെരുമാറുന്നതാണ് ഈ ചിത്രത്തിന്റെ കഥാതന്തു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിച്ച ഈ ചിത്രം ജനുവരി പത്തൊന്പതിന് റിലീസ് ചെയ്യും.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.