ഇന്നത്തെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിന്റെ അതിർത്തികൾ ഭേദിച്ചു ദേശീയ- അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഈ സംവിധായകൻ ഒരുക്കുന്ന ഓരോ ചിത്രങ്ങളെയും ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. അങ്കമാലി ഡയറിസ്, ഈ മ യൗ, ജെല്ലിക്കെട്ട് തുടങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങൾ വലിയ ശ്രദ്ധയാണ് ദേശീയ തലത്തിലും അന്താരാഷ്ട്ര ചലചിത്ര മേളകളിലും നേടിയെടുത്തത്. ഇപ്പോഴിതാ ലിജോ സംവിധാനം ചെയ്ത ചുരുളിയുടെ ട്രയ്ലറിനും വമ്പൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. അതിനിടയിൽ താൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് എ എന്നു പേരുള്ള ഒരു ചിത്രമാണെന്നും ലിജോ പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ പറയുന്നത് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായിയെത്തുന്ന ഒരു ചിത്രവും ലിജോ ജോസ് പെല്ലിശ്ശേരി പ്ലാൻ ചെയ്യുന്നുണ്ട് എന്നാണ്. വർഷങ്ങൾക്ക് മുൻപേ ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കാൻ പോകുന്ന ഒരു മമ്മൂട്ടി ചിത്രം, പി എഫ് മാത്യൂസിന്റെ രചനയിൽ ലിജോ പ്ലാൻ ചെയ്തെങ്കിലും അത് നടക്കാതെ പോയിരുന്നു. ഏതായാലും പുതിയ ഒരു പ്രോജെക്ടിനായി മമ്മൂട്ടിയുമായി ലിജോ ചർച്ച നടത്തി എന്നാണ് സൂചന. ചെമ്പൻ വിനോദ്, ജോജു ജോർജ്, വിനയ് ഫോർട്ട് എന്നിവരഭിനയിച്ച ചുരുളിക്ക് ശേഷം ലിജോ ഒരുക്കാൻ പോകുന്ന പുതിയ ചിത്രത്തിലും ചെമ്പൻ വിനോദ് തന്നെയാണ് നായകനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ പുതിയ ചിത്രങ്ങൾ ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിർമ്മാതാക്കളുടെ തീരുമാനത്തിനെതിരെ ലിജോ ജോസ് പെല്ലിശ്ശേരി നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.