മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവർ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ്. മലയാളത്തിലെ സീനിയർ സംവിധായകർ മുതൽ പുതു തലമുറയിലെ സംവിധായകർ വരെ ഇവരുടെ ഡേറ്റ് കിട്ടാൻ പരക്കം പായുകയാണ് ഇപ്പോഴും. ഒട്ടേറെ പ്രതീക്ഷയേറിയ ചിത്രങ്ങൾ ചെയ്യുന്ന ഇവർ പ്രധാന വേഷങ്ങൾ ചെയ്യും എന്ന് വിശ്വസിക്കുന്ന രണ്ടു ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് എന്നുള്ള സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്. അതിൽ മമ്മൂട്ടി ചിത്രം ഒരുക്കാൻ പോകുന്നത് പ്രശസ്ത സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരി ആണെങ്കിൽ, മോഹൻലാൽ ചിത്രം ഒരുക്കാൻ പോകുന്നത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ശിഷ്യനായിരുന്ന ടിനു പാപ്പച്ചൻ ആണെന്ന് വാർത്തകൾ വരുന്നുണ്ട്. മമ്മൂട്ടിയെ വെച്ച് ലിജോ ജോസ് പെല്ലിശ്ശേരി രണ്ടു ചിത്രങ്ങൾ ചെയ്യുമെന്നാണ് സൂചന എങ്കിലും അതിനു ഇതുവരെ യാതൊരു വിധ ഔദ്യോഗിക സ്ഥിതീകരണവും വന്നിട്ടില്ല. എം ടി വാസുദേവൻ നായരുടെ രചനയിൽ ഒരുങ്ങുന്ന നെറ്റ് ഫ്ലിക്സ് ആന്തോളജിയിലെ ഒരു ഭാഗമാണ് മമ്മൂട്ടി- ലിജോ ജോസ് കൂട്ടുകെട്ടിൽ ഒരുങ്ങുമെന്നു പ്രതീക്ഷിക്കപ്പെടുന്നത്.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ടിനു പാപ്പച്ചൻ അതിനു ശേഷം ഒരുക്കിയ അജഗജാന്തരം എന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അതിനിടയിലാണ് അദ്ദേഹം തന്റെ അടുത്ത ചിത്രമൊരുക്കുന്നത് മോഹൻലാലിനെ നായകനാക്കി ആണെന്ന് വാർത്തകൾ വന്നത്. ആശീർവാദ് സിനിമാസ് ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക എന്നാണ് സൂചന. ഇത് കൂടാതെ പ്രിയദർശൻ ഒരുക്കാൻ പോകുന്ന ഓളവും തീരവും, ഷാജി കൈലാസ് ഒരുക്കുന്ന പേരിടാത്ത ചിത്രം, ജീത്തു ജോസഫിന്റെ റാം എന്നിവയും മോഹൻലാലിന് തീർക്കാൻ ഉണ്ട്. മരക്കാർ, ആറാട്ടു, ബ്രോ ഡാഡി, എന്നിവയും ഉടനെ തീരുന്ന 12 ത് മാനുമാണ് മോഹൻലാലിന്റെ അടുത്ത് വരാൻ പോകുന്ന ചിത്രങ്ങൾ. ഭീഷ്മ പർവ്വം എന്ന അമൽ നീരദ് ചിത്രം തീർത്ത മമ്മൂട്ടി ഇപ്പോൾ പുഴു എന്ന ചിത്രം ചെയ്യുകയാണ്. ഇത് കൂടാതെ മമ്മൂട്ടി കമ്മിറ്റ് ചെയ്തിരിക്കുന്നത് സിബിഐ 5 ആണ്.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.