മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ ലിജോ ജോസ് പെല്ലിശേരി. ഒരു മാസ്സ് പീരീഡ് ഡ്രാമയായി ഒരുക്കാൻ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാൽമീറിൽ ആരംഭിക്കും. ഇപ്പോഴിതാ ഈ ചിത്രത്തിന് ശേഷം ഒരു തമിഴ് ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ലിജോ എന്നും, തമിഴിലെ നടിപ്പിൻ നായകൻ സൂര്യ ആയിരിക്കും ആ ചിത്രത്തിലെ നായകൻ എന്നുമുള്ള ചില വാർത്തകളാണ് പുറത്ത് വരുന്നത്. ലിജോ സൂര്യയോട് ഒരു കഥ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടെന്നും, അല്പം വൈകിയാലും ആ ചിത്രം നടക്കുമെന്നാണ് പ്രതീക്ഷയെന്നും പറയുന്നത് പ്രശസ്ത സംഘട്ടന സംവിധായകനായ സുപ്രീം സുന്ദറാണ്. ഗലാട്ട എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.
തല അജിത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ തുനിവിന് സംഘട്ടനം ഒരുക്കിയത് സുപ്രീം സുന്ദറാണ്. ആ ചിത്രത്തിലെ 360 ഡിഗ്രി ഫൈറ്റിനു വലിയ കയ്യടിയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സൂര്യ- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ ചിത്രത്തിന് സംഘട്ടന സംവിധാനം നിർവഹിക്കുന്നത് വിക്രം മോർ ആണ്. കെ ജി എഫ്, കാന്താര എന്നീ ചിത്രങ്ങൾക്ക് വേണ്ടി സംഘട്ടനം ഒരുക്കി കയ്യടി നേടിയ ആളാണ് വിക്രം മോർ. ഗുസ്തിയുടെ പശ്ചാത്തലത്തിലാണ് മോഹൻലാൽ- ലിജോ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.