ദളപതി വിജയ്‌യെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ ലിയോ നാളെ ആഗോള റിലീസായി എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയൊടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ചിത്രം ഇതിനോടകം തന്നെ അഡ്വാൻസ് ബുക്കിംഗ് കൊണ്ട് മാത്രം കേരളത്തിൽ ഏറ്റവും വലിയ ഓപ്പണിങ് ഡേ കളക്ഷൻ നേടുന്ന ചിത്രമായിക്കഴിഞ്ഞു. ഇതിനോടകം 8 കോടിയോളമാണ് ലിയോ അഡ്വാൻസ് ബുക്കിങ്ങിലൂടെ കേരളത്തിൽ നിന്നും നേടിയത്. ഇപ്പോഴിതാ കേരളത്തിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ റിലീസ് എന്ന റെക്കോർഡും ലിയോ നേടിയെടുത്തുകഴിഞ്ഞു. 600 ലധികം സ്‌ക്രീനുകളിൽ 2021 ഇൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ മരക്കാർ സ്ഥാപിച്ച റെക്കോർഡ് ആണ് ലിയോ തകർത്തത്. 650 ലധികം സ്‌ക്രീനുകളിലാണ് ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.
900 ത്തോളം ഫാൻസ് ഷോസ് കേരളത്തിൽ കളിച്ച മരക്കാർ കഴിഞ്ഞാൽ, 450 ന് മുകളിൽ ഫാൻസ് ഷോയുമായി ആ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തും ലിയോ ഇടം നേടിയിട്ടുണ്ട്. ആദ്യ ദിനം കേരളത്തിൽ ഏറ്റവും കൂടുതൽ ഷോകൾ കളിച്ച ചിത്രമാവാനുള്ള ഒരുക്കത്തിൽ കൂടിയാണ് ഇപ്പോൾ ലിയോ. ആഗോള തലത്തിലും മഹാറിലീസായി എത്തുന്ന ഈ ചിത്രം ദളപതി വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസാണ്. ശ്രീ ഗോകുലം മൂവീസ് കേരളത്തിൽ വിതരണം ചെയ്യുന്ന ലിയോ കേരളത്തിലെ 90 ശതമാനം സ്‌ക്രീനുകളിലും നിറയുന്ന കാഴ്ചയാണ് ഇനി കാണാൻ സാധിക്കുക. രജനികാന്ത് നായകനായ ജയിലർ മറികടന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് നേടുന്ന തമിഴ് ചിത്രമെന്ന റെക്കോർഡും ലിയോ കരസ്ഥമാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.