LCU ലെ ഏറ്റവും വലിയ വില്ലൻ റോളെക്‌സോ ലിയോയോ? ; അമ്പരപ്പിക്കുന്ന വിവരങ്ങൾ വെളിപ്പെടുത്തി ഛായാഗ്രാഹകൻ
ദളപതി വിജയ് നായകനായ ലിയോ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നോട്ടു കുതിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം, കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്. കൈതി, വിക്രം എന്നീ ചിത്രങ്ങളുടെ കഥയുമായി ബന്ധപ്പെടുത്തി ലോകേഷ് അവതരിപ്പിച്ച ഏറ്റവും വലിയ വില്ലൻ, വിക്രത്തിന്റെ ക്ളൈമാക്സിൽ അദ്ദേഹം കൊണ്ട് വന്ന സൂര്യയുടെ റോളക്സ് എന്ന കഥാപാത്രമാണ്. എന്നാൽ ഈ യൂണിവേഴ്സിലെ ഏറ്റവും വലിയ വില്ലൻ ലിയോ ആണെന്നാണ് ലോകേഷ് തന്നോട് പറഞ്ഞതെന്ന് വെളിപ്പെടുത്തുകയാണ് ലിയോക്ക് വേണ്ടി കാമറ ചലിപ്പിച്ച മനോജ് പരമഹംസ. അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഈ യൂണിവേഴ്സിലെ ഏറ്റവും വയലന്റ് ആയതും ശ്കതനായതുമായ വില്ലനാണ് ലിയോ എന്നാണ് അദ്ദേഹം പറയുന്നത്. ലിയോ എന്ന ചിത്രത്തിലെ ‘വില്ലൻ യാര്’ എന്ന ഗാനത്തിന്റെ വരികൾക്ക് പോലും ഇതോടെ പുതിയ അർഥങ്ങൾ കണ്ടെത്തുകയാണ് ആരാധകർ.
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഇനി എത്തുന്നത് കാർത്തി നായകനായ കൈതി 2 , സൂര്യ നായകനായ റോളക്സ്, ശേഷം ഈ യൂണിവേഴ്സിന്റെ അവസാനം കുറിക്കുന്ന വിക്രം 2 എന്നിവയാണ്. റോളക്സ് എന്ന ചിത്രത്തിലൂടെ സൂര്യ കഥാപാത്രത്തിന്റെ കൂടുതൽ കഥകൾ പ്രേക്ഷകരിലേക്കെത്തും. അതുപോലെ വിക്രം 2 ഇൽ കമൽ ഹാസൻ, സൂര്യ, കാർത്തി, വിജയ് എന്നിവർ ഒരുമിച്ചെത്തുമെന്നാണ് സൂചന. ലിയോ എന്ന ചിത്രത്തിലെ വില്ലന്മാരായ ആന്റണി ദാസ്, ഹാരോൾഡ് ദാസ് എന്നീ കഥാപാത്രങ്ങളേയും വിക്രത്തിലെ ഒരു വില്ലനായ സന്താനം എന്ന കഥാപാത്രത്തേയും സിനിമകളുടെ അവസാനം തന്നെ നായക കഥാപാത്രങ്ങൾ കൊന്ന് തള്ളിയിരുന്നു. സഞ്ജയ് ദത്ത്, അർജുൻ സർജ, വിജയ് സേതുപതി എന്നിവരായിരുന്നു മേൽപ്പറഞ്ഞ മൂന്ന് വില്ലന്മാരെ യഥാക്രമം അവതരിപ്പിച്ചത്
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.