തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ ലോകേഷ് കനകരാജ് തന്റെ സിനിമകളിലൂടെ സൃഷ്‌ടിച്ച ഒരു സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ് അഥവാ എൽ സി യു. കാർത്തി നായകനായ കൈതിയിൽ നിന്ന് ആരംഭിച്ച ഈ സിനിമാറ്റിക് യൂണിവേഴ്സിൽ വിക്രത്തിലൂടെ കമൽ ഹാസൻ, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും ലിയോ എന്ന ചിത്രത്തിലൂടെ ദളപതി വിജയും ഭാഗമായി.
ലിയോക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നുള്ള വാർത്തകളും വന്നിരുന്നു. എന്നാൽ ലിയോ 2 ഉണ്ടാവില്ലെന്നും, ഇനി വരാൻ പോകുന്ന മൂന്നു ചിത്രങ്ങളിലൂടെ എൽ സി യു താൻ അവസാനിപ്പിക്കുമെന്നും ലോകേഷ് പറഞ്ഞു. എൽ സിയൂവിലെ അടുത്ത ചിത്രമായി ഉടൻ തന്നെ കാർത്തി നായകനായ കൈതി 2 ആരംഭിക്കുമെന്നും അതിന് ശേഷം സൂര്യ നായകനായ റോളെക്‌സ് എന്ന സ്റ്റാൻഡ് എലോൺ സിനിമ ചെയ്യുമെന്നും ലോകേഷ് വെളിപ്പെടുത്തി.
സൂര്യയുടെ റോളക്സ് ചെയ്താൽ മാത്രമേ കമൽ ഹാസൻ നായകനായ വിക്രം 2 ചെയ്യാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറയുന്നു. വിക്രം 2 വോടെ എൽസിയു അവസാനിക്കുമെന്നും ലോകേഷ് വെളിപ്പെടുത്തി. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുമ്പോഴാണ് ലോകേഷ് ഈ കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
എൽസിയൂവിന്റെ തുടക്കം വെളിപ്പെടുത്തുന്ന ഒരു ഹ്രസ്വ ചിത്രവും ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചാപ്റ്റർ സീറോ എന്നാണ് ഈ ഹ്രസ്വചിത്രത്തിന്റെ പേര്. ഇപ്പോൾ രജനികാന്ത് നായകനായ കൂലി എന്ന ചിത്രമാണ് ലോകേഷ് ചെയ്യുന്നത്. എൽ സി യൂവിന്റെ ഭാഗമല്ലാത്ത സ്റ്റാൻഡ് എലോൺ ചിത്രമാണ് കൂലി.
നിങ്ങളുടെ സൗഹൃദത്തിലേക്ക് ഇന്നുമുതൽ പുതിയ ഒരു ബെസ്റ്റി കടന്നു വരുന്നു എന്ന പരസ്യ വാചകവുമായി എത്തിയ ചിത്രമാണ് 'ബെസ്റ്റി'. ഷാനു…
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
This website uses cookies.