മലയാള സിനിമയിൽ ഒരു കാലത്ത് തരംഗം സൃഷ്ട്ടിച്ച ചിത്രമായിരുന്നു സുരേഷ് ഗോപി നായകനായിയെത്തിയ ‘ലേലം’. 1997ൽ ജോഷി സംവിധാനം ചെയ്ത ഈ ചിത്രം സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയ ചിത്രമായിരുന്നു. ആവേശം കൊള്ളിക്കുന്ന ഡയലോഗുകൾ വാരി വിതറി ഇതിന്റെ തിരക്കഥ അന്ന് രചിച്ചിരുന്നത് രഞ്ജി പണിക്കരായിരുന്നു. ആനക്കാട്ടിൽ ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി നിറഞ്ഞാടിയപ്പോൾ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഒരു കാലത്ത് മലയാള സിനിമയിൽ ആക്ഷൻ ഹീറോയായി വിലസിയിരുന്ന താരമായിരുന്നു സുരേഷ് ഗോപി എന്നാൽ പിന്നീട് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയും രാഷ്ട്രിയത്തിലേക്ക് അദ്ദേഹം രംഗപ്രവേശം നടത്തി. ഇന്നും ഓരോ മലയാളികളും ഒരു സുരേഷ് ഗോപി ചിത്രത്തിനായി കാത്തിരിക്കുകയാണ്.
കസബ എന്ന സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രത്തിന് ശേഷം നിതിൻ രഞ്ജി പണിക്കർ തന്റെ രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ്. മലയാള സിനിമയിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്താൻ ഒരുങ്ങുകയാണ് സാക്ഷാൽ സുരേഷ് ഗോപി. രഞ്ജി പണിക്കരുടെ തിരക്കഥയിൽ തന്നെ ‘ആനകാട്ടിൽ ചാക്കോച്ചി’ വീണ്ടും അവതരിക്കാൻ പോവുകയാണ്. സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമായി അണിയിച്ചൊരുക്കുന്ന ‘ലേലം2’ തിരക്കഥ പൂർത്തിയായി. ആക്ഷൻ രംഗങ്ങളും, തീ പാറുന്ന ഡയലോഗുകൾക്കും പ്രാധാന്യം നൽകികൊണ്ട് ഒരു മാസ്സ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. ആദ്യ ഭാഗത്തിലെ നായികയായ നന്ദിനി തന്നെയാണ് രണ്ടാം ഭാഗത്തിലും നായികയായി എത്തുന്നത്. സുരേഷ് ഗോപിയെ പോലെ തന്നെ വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ മുഴുനീള നായികയായി ഒരു തിരിച്ചു വരവിന് ഒരുങ്ങുകയാണ് താരം. മലയാളികൾ ഏറെ പ്രതീക്ഷ അർപ്പിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു, ഷൂട്ടിംഗ് വൈകാതെ ആരംഭിക്കുകയും ഈ വർഷം തന്നെ പ്രദർശനത്തിനെത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.