കസബ എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സംവിധായകൻ ആയി അരങ്ങേറ്റം കുറിച്ചയാളാണ് നിതിൻ രഞ്ജി പണിക്കർ. കസബക്കു ശേഷം മൂന്നു വർഷം കഴിഞ്ഞു തന്റെ രണ്ടാമത്തെ ചിത്രവും നിതിൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനാവുന്ന കാവൽ എന്ന ചിത്രമാണത്. നിതിന്റെ ആദ്യ ചിത്രം നിർമ്മിച്ച ജോബി ജോർജ് തന്നെയാണ് ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. തന്റെ രണ്ടാമത്തെ ചിത്രമായി നിതിൻ പ്ലാൻ ചെയ്തിരുന്നത് അച്ഛൻ രഞ്ജി പണിക്കരുടെ തിരക്കഥയിൽ സൂപ്പർ ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗം ആയിരുന്നു.
എന്നാൽ അതിന്റെ തിരക്കഥ രചന പൂർത്തിയാവാൻ വൈകിയതോടെ ആണ് നിതിൻ കാവൽ എന്ന ചിത്രവുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. എന്നാൽ ലേലം 2 എന്ന ചിത്രം ഉപേക്ഷിച്ചിട്ടില്ല എന്നും ആ പ്രൊജക്റ്റ് നടക്കും എന്നും ആരാധകർക്ക് ഉറപ്പു നൽകുകയാണ് ഈ സംവിധായകൻ. ഒരുപാട് വലിയ പ്രീ പ്രൊഡക്ഷൻ ജോലികൾ ആ ചിത്രത്തിന് ഉണ്ടെന്നും, അടുത്ത വർഷം അവസാനം ഷൂട്ടിംഗ് തുടങ്ങി 2022 ഇൽ റിലീസ് ചെയ്യാൻ പാകത്തിന് ആണ് ലേലം 2 പ്ലാൻ ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ മാസ്സ് കഥാപാത്രമായ ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തും എന്നുറപ്പായിരിക്കുകയാണ്. 1997 ഇൽ ആണ് സുരേഷ് ഗോപി, സോമൻ, നന്ദിനി എന്നിവരെ വെച്ച് രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്തു ലേലം പുറത്തു വന്നത്. ആ വർഷത്തെ വമ്പൻ വിജയങ്ങളിൽ ഒന്നായിരുന്നു ലേലം.
കാവൽ എന്ന നിതിന്റെ പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും ലാലുമാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. സുരേഷ് ഗോപി രണ്ടു ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ആരാധകർ ആഗ്രഹിക്കുന്നത് പോലെ ഒരു മാസ്സ് ത്രില്ലർ തന്നെയാണ്. ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം രണ്ടു കാലഘട്ടത്തിൽ നിന്നാണ് കഥ പറയുന്നത്. ഇപ്പോൾ അനൂപ് സത്യൻ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്ന സുരേഷ് ഗോപി അത് പൂർത്തിയാക്കിയാൽ ഉടൻ കാവലിൽ അഭിനയിച്ചു തുടങ്ങും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.