മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായിരുന്ന, ഒരിക്കൽ മലയാള സിനിമാ സംവിധായകർക്കിടയിലെ സൂപ്പർ താരം ആയിരുന്ന പ്രശസ്ത സംവിധായകനും നടി സീമയുടെ ഭർത്താവുമായിരുന്ന ഐ വി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹം ഇന്ത്യയിൽ തന്നെ ഏറ്റവും അധികം ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകരിൽ ഒരാൾ ആണ്.
ചെന്നൈയിൽ ക്യാൻസറിന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. ദേശീയ പുരസ്‍കാര ജേതാവായ ഐ വി ശശി രണ്ടു വർഷം മുൻപ് മലയാള സിനിമയിലെ പരമോന്നത പുരസ്‍കാരമായ ജെ സി ഡാനിയേൽ അവാർഡും നേടിയിരുന്നു. 1968ൽ എ.വി.രാജിന്റെ കളിയല്ല കല്യാണം എന്ന സിനിമയിൽ കലാസംവിധായകനായാണ് ഐ.വി.ശശിയുടെ അരങ്ങേറ്റം.
ഉത്സവം എന്ന ചിത്രമാണ് ഐ വി ശശി ആദ്യമായി സംവിധാനം ചെയ്തത്. 1982 ഇൽ പുറത്തിറങ്ങിയ ആരൂഢം എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം നേടിയ അദ്ദേഹം നിരവധി സംസ്ഥാന അവാർഡുകളും നേടിയിട്ടുണ്ട്.
മമ്മൂട്ടി, മോഹൻലാൽ എന്നിവരെ സൂപ്പർ താരങ്ങൾ ആക്കിയതിൽ ഐ വി ശശി ചിത്രങ്ങൾക്കുള്ള പങ്കു വളരെ വലുതാണ്. ഇരുപ്പം വീട് ശശിധരൻ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്.
മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണു അദ്ദേഹം സിനിമയിൽ എത്തിയത്. ശേഷം ഛായാഗ്രഹണ സഹായിയായും കലാ സംവിധായകൻ ആയും സഹ സംവിധായകനായും പ്രവർത്തിച്ചതിനു ശേഷമാണു അദ്ദേഹം സ്വതന്ത്ര സംവിധായകൻ ആയതു.
കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കി ബെർണിങ് വെൽസ് എന്നൊരു ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതിന്റെ പണിപ്പുരയിൽ ആയിരുന്നു അദ്ദേഹം.
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
This website uses cookies.