ദി ലെജൻഡ് എന്ന സയൻസ് ഫിക്ഷൻ ആക്ഷൻ ചിത്രത്തിലൂടെ സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച പ്രശസ്ത വ്യവസായി ലെജൻഡ് ശരവണൻ വീണ്ടും നായകനായി എത്തുകയാണ്. ഇത്തവണ സ്റ്റൈലിഷ് നായകനായി ചോക്ലേറ്റ് ലുക്കിലാണ് ലെജൻഡ് ശരവണൻ എത്തുന്നത് എന്ന് അദ്ദേഹത്തിന്റെ പുത്തൻ ചിത്രം പങ്ക് വെച്ച് കൊണ്ട് പ്രശസ്ത തെന്നിന്ത്യൻ ട്രേഡ് അനലിസ്റ്റായ രമേശ് ബാല കുറിച്ചു. അദ്ദേഹം നായകനായി എത്തുന്ന പുതിയ ആക്ഷൻ റൊമാന്റിക് എന്റർടെയ്ൻമെന്റ് ചിത്രം ഉടനെ പ്രഖ്യാപിക്കുമെന്നും രമേശ് ബാല ട്വീറ്റ് ചെയ്തിട്ടുണ്ട്. ദി ലെജൻഡ് എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ സജീവമായി അഭിനയ രംഗത്ത് തുടരാനാണ് ലെജൻഡ് ശരവണൻ പ്ലാൻ ചെയ്തിരിക്കുന്നതെന്നാണ് സൂചന.
തമിഴിലെ പ്രശസ്ത സംവിധായകരായ ജെ ഡി ആൻഡ് ജെറി ടീം രചിച്ചു സംവിധാനം ചെയ്ത ചിത്രമാണ് ശരവണൻ നായകനായ ദി ലെജൻഡ്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും അരുൾ ശരവണൻ എന്ന ലെജൻഡ് ശരവണൻ തന്നെയാണ്. ഉർവശി രൗറ്റെല നായികാ വേഷം ചെയ്ത ഈ മാസ്സ് ആക്ഷൻ ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ആണ് കേരളത്തിൽ വിതരണം ചെയ്തത്. ശരവണൻ, ഉർവശി എന്നിവർ കൂടാതെ ഗീതിക, സുമൻ, വംശി കൃഷ്ണ, നാസ്സർ, വിവേക്, റോബോ ശങ്കർ, യോഗി ബാബു, പ്രഭു തുടങ്ങിയവരും ഇതിൽ നിർണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്. വേൽരാജ് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്നത് പ്രശസ്ത സംഗീത സംവിധായകനായ ഹാരിസ് ജയരാജാണ്. അത്പോലെ വമ്പൻ തമിഴ് ചിത്രങ്ങളുടെ എഡിറ്ററായ റൂബനാണ് ഈ ചിത്രം എഡിറ്റ് ചെയ്തത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.