പരസ്യ ചിത്രങ്ങളിലൂടെ തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന ബിസിനസ് മാൻ ആണ് ശരവണൻ. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശരവണ സ്റ്റോഴ്സിന്റെ ഉടമസ്ഥനായ ശരവണൻ ഇതിനോടകം പരസ്യ ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. ഇന്ത്യയിലെ തന്നെ അതിപ്രശസ്തരായ താര റാണിമാർക്കൊപ്പം ശരവണൻ പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൻസിക, തമന്ന തുടങ്ങിയ മുഖ്യധാരാ നായിക-നടിമാരുടെ കൂടെ ശരവണൻ അഭിനയിച്ച ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെയും മറ്റും ആയി ജനങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങൾക്ക് ഏറെ സുപരിചിതനായ മാറിയ സെലിബ്രിറ്റി ബിസിനസ് മാൻ ആയ ശരവണൻ ഇപ്പോഴിതാ സിനിമ നടനാകാൻ ഒരുങ്ങുകയാണ്. ലെജൻഡ് ശരവണൻ എന്നറിയപ്പെടുന്ന ശരവണൻ ആദ്യമായി നായകനായി എത്തുന്ന ചിത്രം അണിയറയിൽ ഒരുങ്ങുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ശരവണൻ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാണ ചുമതല നിർവഹിക്കുന്നത്. ബോളിവുഡിൽ നിന്നുള്ള താരമാണ് നായികയായി എത്തുന്നത് എന്നുള്ള പ്രത്യേകതയാണ് ഈ ചിത്രത്തിനുള്ളത്. ലെജൻഡ് ശരവണൻ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ബോളിവുഡ് താരം ഉർവശി റൗട്ടേല ആണ്.
തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകരാണ് ലെജൻഡ് ശരവണയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. 1997 പുറത്തിറങ്ങിയ ഉല്ലാസം എന്ന ചിത്രമൊരുക്കിയ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി. അമിതാഭ് ബച്ചൻ നിർമ്മിച്ച ചിത്രത്തിൽ തല അജിത്തിനൊപ്പം വിക്രവും അഭിനയിച്ചിരുന്നു. വർഷങ്ങൾക്കിപ്പുറം ഹിറ്റ് സംവിധായകർ വീണ്ടും ഒന്നിക്കുമ്പോൾ സിനിമാ പ്രേമികൾ വലിയ പ്രതീക്ഷയോടെയാണ് പുതിയ ചിത്രത്തെ ഉറ്റു നോക്കുന്നത്. ശരവണനെ കൂടാതെ ചിത്രത്തിൽ പ്രഭു, വിവേക്, വിജയകുമാർ, നാസർ, കോവൈ സരള എന്നീ താരങ്ങളും മറ്റു പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഹാസ്യത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്ന് കാസ്റ്റിംഗ് തന്നെ സൂചന നൽകുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. വിജയകരമായി മുന്നോട്ടു പോകുന്ന ബിസിനസ് മേഖലയിൽ നിന്നും സിനിമാ മേഖലയിലേക്ക് ചുവടുമാറ്റി ചവിട്ടുമ്പോൾ ലെജൻഡ് ശരവണൻ പ്രേക്ഷകരെ ഞെട്ടിക്കും എന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
This website uses cookies.