ജെല്ലിക്കെട്ട് തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് കാണിച്ച് ഇതിന് പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്ന താരങ്ങളായ വിജയ്, നയന്‍താര, കാര്‍ത്തി, സൂര്യ, ശിവകാര്‍ത്തികേയന്‍, രാഘവ ലോറന്‍സ് , ജി.വി പ്രകാശ് തുടങ്ങിയവര്‍ക്ക് സമൻസ്. ജെല്ലിക്കെട്ടിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധപരിപാടികളിലും ഇവർ പങ്കെടുത്തിരുന്നു. ജെല്ലിക്കെട്ടിനെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണം എന്താണെന്നന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ കോടതി നിയോഗിച്ചിരുന്നു. തുടർന്ന് പ്രതിഷേധപരിപാടികളിൽ പങ്കെടുത്ത താരങ്ങൾക്ക് സമൻസ് അയക്കാൻ കമ്മീഷൻ തീരുമാനിക്കുകയായിരുന്നു.
ഈ വര്‍ഷമാദ്യമാണ് ജെല്ലിക്കെട്ടിനെ ചൊല്ലിയുണ്ടായ പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും തമിഴ്‌നാട് സാക്ഷ്യം വഹിച്ചത്. മൃഗക്ഷേമസംഘടന ‘പെറ്റ’യും അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുമാണ് ജെല്ലിക്കെട്ടിനെതിരെ രംഗത്ത് വന്നത്.
സുപ്രീംകോടതി ജെല്ലിക്കെട്ടിന് നിരോധനമേർപ്പെടുത്തിയതിനാൽ 2015-ലും 2016-ലും ജല്ലിക്കെട്ട് നടത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഈ വർഷമാദ്യം സുപ്രീംകോടതി വിധിക്കെതിരെ ദിവസങ്ങളോളം നീണ്ടു നിന്ന വിദ്യാർഥി – യുവജന പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ചെന്നൈ മറീനാ ബീച്ചിലും മറ്റുമായി നടന്ന പ്രതിഷേധങ്ങളിൽ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത…
This website uses cookies.