2017 ബിജു മേനോന് ഒരു ഭാഗ്യ വർഷം ആണ്. കാരണം ഇത് വരെ ഈ വർഷം ഇറങ്ങിയ മൂന്നു ചിത്രങ്ങളിൽ ഈ നടന് രണ്ടു ബോക്സ് ഓഫീസ് വിജയങ്ങൾ ആണ് സ്വന്തമായത്. അതിൽ രണ്ടും നായകനായി ആണ് അഭിനയിച്ചത് എന്നത് ആ വിജയത്തിന് മധുരം കൂട്ടുന്നു. ഇപ്പോൾ ഇതാ ഈ വർഷത്തെ തന്റെ മൂന്നാമത്തെ വിജയം തേടി ബിജു മേനോൻ ഇന്ന് എത്തുകയാണ്.
ഇന്ന് കേരളത്തിൽ വമ്പൻ റിലീസിന് ഒരുങ്ങുന്ന ലവ കുശ എന്ന ചിത്രത്തിൽ നീരജ് മാധവിനും അജു വർഗീസിനും ഒപ്പം ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് ബിജു മേനോനും എത്തുന്നത്. ഗിരീഷ് മനോ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കമ്പ്ലീറ്റ് കോമഡി ത്രില്ലർ അല്ലെങ്കിൽ കോമഡി സ്പൈ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
നീരജ് മാധവ് ആദ്യമായി തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജെയ്സൺ ഇളംകുളം ആണ്.
ഈ വർഷം ഏപ്രിലിൽ റിലീസ് ചെയ്ത രഞ്ജൻ പ്രമോദ് ചിത്രം രക്ഷാധികാരി ബൈജു ഒപ്പ് ആയിരുന്നു ബിജു മേനോന്റെ ഈ വർഷത്തെ ആദ്യ വിജയം. അടുത്ത മാസം തന്നെ എത്തിയ അൻസാർ ഖാൻ- ജീത്തു ജോസഫ് ചിത്രം ലക്‌ഷ്യം പക്ഷെ ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ ഉണ്ടാക്കാതെ കടന്നു പോയി.
ബിജു മേനോന് ഈ വർഷത്തെ രണ്ടാമത്തെ വിജയം സമ്മാനിച്ചത് ഷാഫി സംവിധാനം ചെയ്തു ഈ പൂജ സീസണിൽ റിലീസ് ചെയ്ത ഷെർലക് ടോംസ് എന്ന ചിത്രമാണ്. കുടുംബ പ്രേക്ഷകർ ഇരും കയ്യും നീട്ടി സ്വീകരിച്ച ഈ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുമ്പോൾ ആണ് മറ്റൊരു ചിത്രവുമായി തുടർച്ചയായി രണ്ടാം വിജയം തേടി ബിജു മേനോൻ എത്തുന്നത്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.