സംവിധായകരെയും തിരക്കഥാ രചയിതാക്കളെയും എന്നും കൊതിപ്പിച്ചിട്ടുള്ള ഒരു കോമ്പിനേഷൻ ആണ് കോമെഡിയും ത്രില്ലും. കാരണം ഇവ രണ്ടും ചേർന്നാൽ ചിത്രം ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആവുമെന്ന് മാത്രമല്ല കൃത്യമായി ഈ രണ്ടു ഘടകങ്ങളും വർക്ക് ഔട്ട് ആവുകയാണെങ്കിൽ പ്രേക്ഷകരും വളരെ ആവേശത്തോടെയാണ് അവ സ്വീകരിക്കുന്നത്. സമ്മിശ്ര പ്രതികരണകൾ നേടിയ കോമഡി ത്രില്ലർ ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ വമ്പൻ വിജയങ്ങൾ നേടുന്നതിന്റെ കാരണവും പ്രേക്ഷകരുടെ ഈ ആവേശമാണ്.
ആ നിരയിലുള്ള പുതിയ വിജയ ചിത്രമാണ് ഗിരീഷ് മനോ സംവിധാനം ചെയ്തു നീരജ് മാധവ്, അജു വർഗീസ്, ബിജു മേനോൻ എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ ലവ കുശ. ഒരു പക്കാ കോമഡി ത്രില്ലർ എന്ന രീതിയിൽ എടുത്തിരിക്കുന്ന ചിത്രം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി രംഗങ്ങളാൽ സമൃദ്ധമാണ്.
ചിരിപ്പിക്കുന്നതിനൊപ്പം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു സ്പൈ ത്രില്ലർ കൂടിയാണ് ലവ കുശ. ഒരു നടനെന്ന നിലയിൽ മാത്രമല്ല ഒരു തിരക്കഥാകൃത്തു എന്ന നിലയിലും പ്രേക്ഷകരുടെ കയ്യടി നേടുകയാണ് നീരജ് മാധവ് ഈ ചിത്രത്തിലൂടെ. നീരജ് ആദ്യമായി എഴുതിയ തിരക്കഥയാണ് ലവ കുശയുടേത്. എല്ലാം മറന്നു പൊട്ടിച്ചിരിക്കാൻ കുറച് ആവേശം കൊള്ളാൻ, ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന നിലയിൽ ലവ കുശക്കു നമ്മുക്ക് ഫുൾ മാർക്ക് നൽകാം.
അജു വർഗീസ് – നീരജ് മാധവ് കൂട്ടുകെട്ട് തങ്ങളുടെ കോമഡി നമ്പറുകൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്തപ്പോൾ ബിജു മേനോനും തന്റെ പതിവ് ശൈലിയിൽ മിന്നുന്ന പ്രകടനം ആണ് നൽകിയത്. ഇവർക്കൊപ്പം ദീപ്തി സതി, വിജയ് ബാബു, നിർമ്മൽ, മേജർ രവി, അദിതി രവി, അശ്വിൻ എന്നിവരും തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കി.
ഗോപി സുന്ദർ ഈണം നൽകിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കിയിട്ടുണ്ട്. ഇപ്പോൾ മികച്ച പ്രേക്ഷക പിന്തുണയോടെ ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ് ഈ കൊച്ചു വലിയ ചിത്രം.
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
വിജയ് സേതുപതി- തൃഷ ടീം അഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രമായ "96 " ഒരുക്കിയ സി പ്രേം കുമാർ സംവിധാനം…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
This website uses cookies.