നീരജ് മാധവ് എന്ന നടൻ ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ഇടയിൽ സുപരിചിതൻ ആണ്. ദൃശ്യം എന്ന മോഹൻലാൽ- ജീത്തു ജോസഫ് ചിത്രത്തിലെ മോനിച്ചൻ എന്ന കഥാപാത്രം ആണ് നീരജിനെ മലയാളി പ്രേക്ഷകരുടെ ഇടയിൽ സുപരിചിതൻ ആക്കിയത്. അതിനു ശേഷം ഒട്ടേറെ അവസരങ്ങൾ ആണ് നീരജിന്റെ തേടി വന്നത്. അതെല്ലാം മികച്ച രീതിയിൽ ഉപയോഗിച്ച നീരജ് മാധവ് വളരെ ചുരുക്കം സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രീയപെട്ടവൻ ആയി മാറി.
ജനപ്രിയ ചിത്രങ്ങളിലെ നിറ സാന്നിധ്യം ആയി മാറിയ നീരജ് പിന്നീട് ഒരു നർത്തകൻ എന്ന നിലയിലും വലിയ ശ്രദ്ധ നേടി. ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ എന്നെ തല്ലേണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ എന്ന ഗാനത്തിന് നൃത്തം ഒരുക്കിയ നീരജ് ഇപ്പോൾ തിരക്കഥാകൃത്തായും അരങ്ങേറുകയാണ്.
ലവ കുശ എന്ന ഗിരീഷ് മനോ സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടിയാണു നീരജ് മാധവ് തിരക്കഥ രചിച്ചിരിക്കുന്നത്. നാളെ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിൽ നീരജ് മാധവും അജു വർഗീസും ബിജു മേനോനും ആണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന ഗാനത്തിലെ നീരജിന്റെ അടിപൊളി നൃത്തവും സോഷ്യൽ മീഡിയയിൽ ഹിറ്റായി കഴിഞ്ഞു. അങ്ങനെ നായകൻ, നർത്തകൻ , തിരക്കഥാകൃത്തു എന്നീ മൂന്നു റോളുകളിൽ ആണ് നീരജ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
നീരജ് നായകനായി എത്തുന്ന മറ്റൊരു ചിത്രമായ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിന്റെ ടീസറും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
ഗിരീഷ് മനോ ഒരുക്കിയ ലവ കുശ നിർമ്മിച്ചിരിക്കുന്നത് ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജെയ്സൺ ഇളംകുളം ആണ്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
ജനപ്രിയ നായകൻ ദിലീപ് ലോക്കൽ സൂപ്പർ ഹീറോ ആയി എത്തുന്ന പറക്കും പപ്പൻ എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഇപ്പോൾ 2…
യുവതാരം അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ഒരുക്കിയ ആനന്ദ് ശ്രീബാല ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. ചിത്രത്തിന്റെ കേരളാ തീയേറ്റർ…
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
This website uses cookies.