നടൻ നീരജ് മാധവ് തിരക്കഥ ഒരുക്കി ഗിരീഷ് മനോ സംവിധാനം ചെയ്ത ലവ കുശ എന്ന കോമഡി എന്റെർറ്റൈനെർ ഈ വരുന്ന ഒക്ടോബർ 12 മുതൽ കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. വമ്പൻ റിലീസിനു ആണ് ലവ കുശ ഒരുങ്ങുന്നത് എന്നാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കേരളത്തിലെ 125 ഓളം സ്‌ക്രീനുകളിൽ ആയിരിക്കും ഈ ചിത്രം എത്തുക. ബിജു മേനോൻ, നീരജ് മാധവ്, അജു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ നായിക വേഷം അവതരിപ്പിക്കുന്നത് നീന, പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ നടി ദീപ്തി സതി ആണ്. ആർ ജെ ക്രീയേഷന്സിന്റെ ബാനറിൽ ജെയ്സൺ ഇളംകുളം ഗിരീഷ് വൈക്കം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസറും ഇതിലെ രണ്ടു ഗാനങ്ങളും ഇതിനോടകം തന്നെ സിനിമാ പ്രേമികളും ആരാധകരും ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയത് പ്രകാശ് വേലായുധൻ ആണ്.
ജോൺകുട്ടി എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ലവ കുശ , ബിജു മേനോനും നീരജ് മാധവും ഒരുമിച്ചഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. മധുരനാരങ്ങ, കുഞ്ഞിരാമായണം എന്നീ ചിത്രങ്ങളിൽ ഒരുമിച്ചു അഭിനയിച്ച ഇവർ ഇപ്പോൾ റോസാപ്പൂ എന്നൊരു ചിത്രത്തിലും ഒരുമിച്ചു ജോലി ചെയ്യുകയാണ്. നീരജ് മാധവ് ആദ്യമായാണ് ഒരു സിനിമയ്ക്കു തിരക്കഥ ഒരുക്കിയിരിക്കുന്നത്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.