Yatra Movie Latest Stills Photos
മെഗാസ്റ്റാർ മമ്മൂട്ടി ഒരുപാട് വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. അന്തരിച്ചുപോയ മുൻ ആന്ധ്രാ മുഖ്യമന്ത്രി ആയിരുന്ന വൈ എസ് രാജശേഖര റെഡ്ഢിയുടെ ജീവിത കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവ് എന്ന സംവിധായകനാണ്. ഈ ചിത്രത്തിന്റെ ഒരു ടീസറും അതുപോലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോയും പുറത്തു വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോൾ ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ കൂടുതൽ സ്റ്റില്ലുകൾ പുറത്തു വന്നിരിക്കുകയാണ്. നോട്ടത്തിലും രൂപത്തിലും ഭാവത്തിലും വൈ എസ് ആറിനെ അനുസ്മരിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ സ്റ്റില്ലുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ് ഇപ്പോൾ. ആദ്യം റിലീസ് ആയ ടീസറിലെ മമ്മൂട്ടിയുടെ തെലുങ്ക് ഡയലോഗിനും ഏറെ പ്രശംസ കിട്ടിയിരുന്നു.
വർഷങ്ങൾക്കു ശേഷം തെലുങ്കിൽ അഭിനയിക്കുമ്പോൾ ഈ ഭാഷയിലെ തന്റെ ആദ്യ ബോക്സ് ഓഫീസ് വിജയം കൂടിയാണ് മമ്മൂട്ടി ലക്ഷ്യമിടുന്നത്. അടുത്ത വർഷം ആദ്യം യാത്ര പ്രദർശനത്തിന് എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മനമന്ത, ജനത ഗാരേജ്, മന്യം പുലി തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ തെലുങ്കിൽ സൂപ്പർ താരത്തിനൊത്ത മാർക്കറ്റു നേടിയെടുത്തപ്പോൾ , മമ്മൂട്ടിയുടെ മകനും യുവ താരവുമായ ദുൽകർ സൽമാനും മഹാനടി എന്ന തന്റെ ആദ്യ തെലുങ്ക് ചിത്രത്തിലൂടെ തന്നെ അവിടുത്തെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. യാത്രയിലൂടെ മമ്മൂട്ടിയും അവിടെ വിജയം നേടിയാൽ മലയാള സിനിമയ്ക്കു തെലുങ്കിൽ തുറന്നു കിട്ടാൻ പോകുന്നത് എക്കാലത്തെയും വലിയ ഒരു മാർക്കറ്റ് തന്നെയാവും എന്നുറപ്പാണ്. വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന യാത്ര നിർമ്മിക്കുന്നത് വിജയ് ചില്ലയും ശശിദേവി റെഡ്ഢിയും ചേർന്നാണ്
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.