ഒരിക്കൽ കൂടി മോഹൻലാൽ സോഷ്യൽ മീഡിയ ഭരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഇട്ടിമാണി മേഡ് ഇൻ ചൈന എന്ന മോഹൻലാൽ ചിത്രത്തിലെ പുതിയ ഒരു സ്റ്റിൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. ചൈനീസ് ലുക്കിൽ ഉള്ള മോഹൻലാൽ കഥാപാത്രം ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്ന ചിത്രത്തിൽ ഉള്ളത്. ഇട്ടിമാണി എന്ന ടൈറ്റിൽ കഥാപാത്രത്തിന്റെ ചൈനയിൽ ജീവിച്ചിരുന്ന അച്ഛൻ ആണ് ഈ കഥാപാത്രം എന്നറിയുന്നു. ഒരു മാർഷ്യൽ ആർട് പോസിൽ നിൽക്കുന്ന മോഹൻലാൽ കഥാപാത്രത്തെ ആണ് ഈ ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. 27 വർഷങ്ങൾക്കു മുൻപ് റീലീസ് ചെയ്ത യോദ്ധ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ആണ് മോഹൻലാൽ മാർഷ്യൽ ആർട്‌സ് രംഗങ്ങൾ ഇതിനു മുൻപ് അവതരിപ്പിച്ചിട്ടുള്ളത്.
അതിലെ തൈപ്പറമ്പിൽ അശോകൻ എന്ന കഥാപാത്രം നേപ്പാളിൽ പോയി ആണ് തന്റെ അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് എങ്കിൽ ഇട്ടിമാണിയിൽ അത് ചൈന ആണ്. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റർടെയ്ൻമെന്റ് മൂവി ആയി ഒരുക്കുന്ന ഇട്ടിമാണിയുടെ സംവിധാനം നിർവഹിക്കുന്നത് നവാഗത സംവിധായക ജോഡി ആയ ജിബി- ജോജു ടീം ആണ്. അവർ തന്നെ രചനയും നിർവഹിച്ച ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനെറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മിക്കുന്നത്. ഈ വരുന്ന സെപ്റ്റംബർ അഞ്ചിന് ഓണം റീലീസ് ആയി ഇട്ടിമാണി പ്രദർശനം ആരംഭിക്കും. മോഹൻലാലിന് ഒപ്പം ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.