കഴിഞ്ഞ വർഷം അവസാനം നമ്മളെ വിട്ടു പിരിഞ്ഞത് മലയാള സിനിമയിലെ നടനവിസ്മയമായ നെടുമുടി വേണു ആയിരുന്നു എങ്കിൽ ഈ കഴിഞ്ഞ ദിവസം നമ്മളോട് വിട പറഞ്ഞത് മലയാള സിനിമയിലെ മറ്റൊരു ഇതിഹാസമായിരുന്ന കെ പി എ സി ലളിത ആണ്. മലയാള സിനിമാ പ്രേമികളെ തങ്ങളുടെ പ്രകടനങ്ങളിലൂടെ വിസ്മയിപ്പിച്ച ഇവർ രണ്ടു പേരും ഒട്ടേറെ ഗംഭീര കഥാപാത്രങ്ങളെ ആണ് നമ്മുടെ മുന്നിൽ എത്തിച്ചിട്ടുള്ളത്. ഒരുപാട് ചിത്രങ്ങളിൽ ഒരുമിച്ചഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഇവർ. ഏതായാലും ഇവരെ അവസാനമായി ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ കഴിയുന്ന ചിത്രമാകും മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം. അമൽ നീരദ് ഒരുക്കിയ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ രാത്രി പുറത്തു വന്നു. ആ ട്രെയിലറിലെ ഏറ്റവും അവസാന രംഗത്തിൽ നമ്മുക്ക് കാണാൻ കഴിയുന്നത്, നെടുമുടി വേണു, കെ പി എ സി ലളിത എന്നിവരെ ഒരുമിച്ചാണ്. ഒരുപാട് ഓർമ്മകൾ പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കുന്ന ഒരു രംഗം കൂടിയാണ് അതെന്നു പറയേണ്ടി വരും.
ഇരവി പിള്ള എന്ന കഥാപാത്രം ആയാണ് നെടുമുടി വേണു ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് എങ്കിൽ, കാർത്യായനിയമ്മ എന്ന കഥാപാത്രം ആയാണ് കെ പി എ സി ലളിത പ്രത്യക്ഷപ്പെടുന്നത്. മോഹൻലാൽ നായകനായി കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത ആറാട്ട് എന്ന ചിത്രത്തിലും അതിഥി വേഷത്തിൽ നെടുമുടി വേണുവിനെ നമ്മൾ കണ്ടിരുന്നു. അതുപോലെ മമ്മൂട്ടി നായകനായി ഇനി എത്താനുള്ള പുഴു, ജയരാജ് ഒരുക്കിയ ഒരു ചിത്രം എന്നിവയിലും നെടുമുടി വേണുവിനെ നമ്മുക്ക് കാണാൻ സാധിക്കും എന്നാണ് സൂചന. അമൽ നീരദ്, ദേവദത് ഷാജി എന്നിവർ ചേർന്ന് രചിച്ചു, അമൽ നീരദ് തന്നെ നിർമ്മിച്ച ഭീഷ്മ പർവ്വം മാർച്ച് മൂന്നിന് ആണ് റിലീസ് ചെയ്യുക.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.