[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്ന് മത്സരം മോഹൻലാലും ദുൽഖറും തമ്മിൽ, ഇനി മത്സരം മമ്മൂട്ടിയും പ്രണവും തമ്മിൽ..

2012 എന്ന വർഷം ദുൽഖർ സൽമാന് നിർണായകമായിരുന്നു. ദുൽഖറിന്റെ അരങ്ങേറ്റ ചിത്രമായ സെക്കന്റ് ഷോയ്ക്ക് മത്സരിക്കേണ്ടി വന്നത് മോഹൻലാലിൻറെ കാസനോവയോടൊപ്പമാണ്. മലയാളത്തിലിറങ്ങിയ ഏറ്റവും ചെലവേറിയ ചിത്രമെന്ന പേരുമായി എത്തിയ ‘കാസനോവ’ മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യത്തെ പരമാവധി ഉപയോഗപ്പെടുത്തിയാണ് പുറത്തിറങ്ങിയത്. എന്നാൽ ബോക്സ് ഓഫ്‍ഫീസിൽ നേട്ടം ഉണ്ടാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല.

അതേസമയം മമ്മൂട്ടിയുടെ മകന്‍ ആദ്യമായി അഭിനയിച്ച ചിത്രമെന്ന നിലയിലാണ് സെക്കന്‍ഡ് ഷോ തിയറ്ററില്‍ എത്തിയത്. പുതുമുഖങ്ങളുടെ കന്നി സംരംഭം എന്ന നിലയിൽ ചിത്രം ശ്രദ്ധിക്കപ്പെട്ടു. ചിത്രം ബോക്സ് ഓഫീസിലും മികച്ച വിജയം നേടി ..

അതിനുശേഷം ദുൽഖറിന്റെ ഉസ്‌താദ്‌ ഹോട്ടൽ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് വളരെ പെട്ടെന്നായിരുന്നു ദുൽഖറിന്റെ വളർച്ച. താരപുത്രൻ എന്ന അഡ്രസ്സ് ഇല്ലാതെ തന്നെ സ്വന്തമായ കഴിവിലൂടെ ദുല്‍ഖര്‍ തന്റെ കരിയറിൽ തിളങ്ങി.

ഇപ്പോൾ വീണ്ടും അത്തരമൊരു മുഹൂർത്തത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് സിനിമാലോകം. മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ അരങ്ങേറ്റം കുറിക്കുന്ന ആദി എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇത്തവണ താരപുത്രന് വെല്ലുവിളി ഉയർത്തുന്നതാകട്ടെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ചിത്രവും. കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്‌. ചിത്രത്തിലെ മമ്മൂട്ടിയുടെ സ്‌റ്റൈലിഷ് ഗെറ്റപ്പ് ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നതാണ്. അതേസമയം ‘ചില കള്ളങ്ങൾ മാരകമായിരിക്കാം’ എന്ന ടാഗ്ലൈനോട് കൂടിയാണ് പ്രണവിന്റെ ആദി എത്തുന്നത്.

ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു റിയലിസ്റ്റിക് സിനിമയാണ് ആദി എന്നാണ് സൂചന. ബാലതാരമായി മുൻപ് അരങ്ങേറ്റം കുറിച്ചിട്ടുള്ള പ്രണവിന്റെ ‘ആദി’ യും മെഗാസ്റ്റാറിനെ സ്ട്രീറ്റ് ലൈറ്റ്സും വളരെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഉറ്റുനോക്കുന്നത്.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.