2021- ലെ കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മുന്നോട്ടു നീട്ടി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഫെബ്രുവരി 25 വരെയാണ് ഇതിനു വേണ്ടിയുള്ള തീയതി ഇപ്പോൾ നീട്ടിയിരിക്കുന്നത്. 2021 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2021- ല്‍ പ്രസാധനം ചെയ്ത ചലച്ചിത്രസംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാർഡിന് ആയി പരിഗണിക്കുക. കഥാ ചിത്രങ്ങള്‍ ഓപ്പണ്‍ ഡി.സി.പി. (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂറേ ആയാണ് സമർപ്പിക്കേണ്ടത്. അതുപോലെ തന്നെ അക്കാദമി വെബ്സൈറ്റായ www.keralafilm.com-ല്‍നിന്ന് അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്തെടുത്തു ഉപയോഗിക്കാനുള്ള സൗകര്യവും ഉണ്ട്.
25 രൂപ സ്റ്റാമ്പ് പതിച്ച് വിലാസമെഴുതിയ കവര്‍സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന്‍ സ്മാരകം, കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, സൈനിക് സ്‌കൂള്‍ പി.ഒ., കഴക്കൂട്ടം, തിരുവനന്തപുരം-695585 എന്നീ വിലാസത്തിൽ അയച്ചാൽ, അപേക്ഷാഫോറവും നിയമാവലിയും നിബന്ധനകളും തപാലിലും ലഭിക്കും. കഴിഞ്ഞ തവണത്തെ അവാർഡിൽ മികച്ച നടനായി വെള്ളത്തിലെ പ്രകടനത്തിന് ജയസൂര്യയും മികച്ച നടിയായി കപ്പേളയിലെ പ്രകടനത്തിന് അന്ന ബെന്നും തിരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ ചിത്രമായിരുന്നു മികച്ച ചിത്രം. സിദ്ധാർഥ് ശിവ മികച്ച സംവിധായകനുള്ള അവാർഡും നേടി. അന്തരിച്ചു പോയ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയുമാണ് ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടിയത്. ഇത്തവണത്തെ അവാർഡ് തിരഞ്ഞെടുക്കാനുള്ള ജൂറിയെ കുറിച്ചുള്ള വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വിടും എന്നാണ് സൂചന.
ഫോട്ടോ കടപ്പാട്: Kerala State Chalachitra Academy
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.