[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആദ്യമായി ക്രിപ്റ്റോ കറൻസി കേസിൽ കേരള ഹൈക്കോടതിയുടെ ആശ്വാസ വിധി

ഇന്ത്യയിൽ കൂടിവരുന്ന ക്രിപ്റ്റോ കറൻസി കേസുകളെല്ലാം കോടതികളിൽ ഒന്നും ചെയ്യാൻ ആകാതെ വരുന്ന സ്ഥിരം കാഴ്ചകളായിരുന്നു ഇത്രയും നാൾ നമ്മൾ കണ്ടുകൊണ്ടിരുന്നത്. ക്രിപ്റ്റോ കറൻസി എന്ന ഏറ്റവും നൂതനമായതും സ്ഥിരതയാകാത്തതുമായ ഡിജിറ്റൽകറൻസി മോഡലിനെ ഇന്ത്യൻ ഗവണ്മെന്റ് നിയമപരമായി സ്വീകരിക്കാത്തത്മൂലമായിരുന്നു അതെല്ലാം. എങ്കിൽ ഇതാ കേരള ഹൈകോടതിയുടെ പുതിയ വിധിമൂലം ക്രിപ്റ്റോപോലെ ഉള്ള ഡിജിറ്റൽ കറൻസി തട്ടിപ്പുകളിലൂടെ നഷ്ടങ്ങൾ നേരിട്ടവർക്കും ബാങ്ക്അക്കൗണ്ടുകൾ ഫ്രീസ് ആകപ്പെട്ടവർക്കും നിയമവഴികൾ സ്വീകരിക്കാൻ ഉള്ള ആശ്വാസമാർഗം വന്നിരിക്കുന്നു.

ക്രിപ്റ്റോ കറൻസി ഇടപാട് മൂലം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കപ്പെട്ട മരട് സ്വദേശിയായ ക്ലയന്റിനു വേണ്ടി സേവക്ഗ്ലോബലെന്ന ലീഗൽ കമ്പനിയുടെ അഭിഭാഷകർ സമർപ്പിച്ച ഹർജിയിലാണ് ഈ വിധിവന്നിരിക്കുന്നത്. മരവിപ്പിക്കപ്പെട്ട അക്കൗണ്ടുകളിൽ ട്രാൻസാക്ഷനുകളെ അടിസ്ഥാനമാക്കി നൽകിയ ഹർജിയിലാണ് സേവക് ഗ്ലോബൽ അനുകൂല വിധി നേടിയിരിക്കുന്നത്.

ഇന്ത്യയൊട്ടാകെനടക്കുന്ന ക്രിപ്റ്റോകറൻസി മൂലമുള്ള നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ ഉള്ള ആദ്യപടിയായി വേണം ഈ കേരള ഹൈ കോടതിവിധിയെ അനുമാനിക്കാൻ. കർണാടക,തമിഴ്നാട് ,കേരളം എന്നീ സംസ്ഥാനങ്ങളിലെ തന്നെ പ്രമുഖ ക്രിമിനൽ കേസുകൾ, ജിഎസ്ടികേസുകൾ , ഫാമിലികേസുകൾ , ഇൻവെസ്റ്റ്മെന്റ്കേസുകൾ, കോർപ്പറേറ്റ്മീഡിയേഷനുകൾ , നിക്ഷേപതട്ടിപ്പ്കേസുകൾ എല്ലാം നടത്തുന്ന സേവക്ഗ്ലോബലിന് കിട്ടിയിരിക്കുന്ന ഈ അനുകൂലവിധി കേരളത്തിലെയും ഇന്ത്യയിലേയും ധാരാളംപേർക്ക് ഉപകരിക്കുന്നതാണ്. ക്രിപ്റ്റോകറൻസിയുമായും ഡിജിറ്റൽതട്ടിപ്പുകളുമായും ബന്ധപ്പെട്ട നിരവധി കേസുകളിൽ പെട്ടുപോയവർക്കു ഈവിധി സഹായകരമായിരിക്കും.

നിയമസഹായംആവശ്യമുള്ളവർക്ക്ബന്ധപ്പെടാം, സേവക്ഗ്ലോബൽ – +91 8891 103 369 / sevakhglobal@gmail.com

webdesk

Recent Posts

എപിക് സ്‌ക്രീനുകളിൽ റിലീസ് ചെയ്യാൻ “ലോക”

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…

1 week ago

പ്രഭാസ്- പ്രശാന്ത് വർമ്മ ചിത്രത്തിൽ നായികയായി ഭാഗ്യശ്രീ ബോർസെ?

പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…

1 week ago

തെലുങ്കിൽ വിസ്മയിപ്പിച്ചു വെങ്കിടേഷ് വി പി; ‘കിങ്‌ഡം’ വില്ലന് ഗംഭീര പ്രശംസ

വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…

1 week ago

കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…

1 week ago

പ്രിയദർശന്റെ നൂറാം ചിത്രം അടുത്ത വർഷം; നായകൻ മോഹൻലാൽ

മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…

1 week ago

നടൻ കലാഭവൻ നവാസ് അന്തരിച്ചു

നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…

1 week ago

This website uses cookies.