മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ ഒരുക്കിയ ബ്രോ ഡാഡി എന്ന ചിത്രം ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയാറിനു ആണ് ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്തത്. ആദ്യ ദിനം മുതൽ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഈ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ഓൾ ഇന്ത്യ തലത്തിൽ തന്നെ രണ്ടു വമ്പൻ റെക്കോർഡുകൾ സൃഷ്‌ടിച്ച ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകൾ, മോഹൻലാൽ, ലാലു അലക്സ് എന്നിവർ ഇതിൽ കാഴ്ച വെച്ച പ്രകടനമാണ്. രണ്ടു പേരും നടത്തിയ കിടിലൻ കോമഡി പെർഫോമൻസാണ് ഈ ചിത്രത്തിന്റെ നട്ടെല്ലായി നിന്നതു. ഇപ്പോഴിതാ ഈ ചിത്രം ഷൂട്ട് ചെയ്യുമ്പോൾ ഉണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് ലാലു അലക്സ്. ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണൻ നടത്തിയ അഭിമുഖത്തിലാണ് ലാലു അലക്സ് ഈ കാര്യം വെളിപ്പെടുത്തിയത്.
ഈ ചിത്രത്തിലെ ഒരു ഇമോഷണൽ സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞപ്പോൾ മോഹൻലാൽ തന്റെ അടുത്ത് വന്നു പറഞ്ഞത്, ഗംഭീരമായി എന്നാണ്. എന്നാൽ അതിനു ശേഷം അത് തിരുത്തി അതിഗംഭീരം എന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും, മോഹൻലാലിനെ പോലെ ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വേർസറ്റൈൽ ആയ നടൻ തന്നെ അഭിനന്ദിക്കുക എന്നാൽ അതിലും വലിയ എന്താണ് തനിക്കു വേണ്ടത് എന്നും ലാലു അലക്സ് പറയുന്നു. എത്രയോ വര്‍ഷത്തെ ബന്ധം ആണ് താനും മോഹൻലാലും തമ്മിൽ ഉള്ളതെന്നും പരസ്പരം എടാ പോടാ എന്ന് വിളിക്കാവുന്ന ബന്ധമാണ് തങ്ങൾ തമ്മിൽ ഉള്ളതെന്നും ലാലു അലക്സ് പറയുന്നു. ജോൺ കാറ്റാടി എന്ന കഥാപാത്രമായി മോഹൻലാൽ ഇതിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കുര്യൻ മാളിയേക്കൽ എന്ന കഥാപാത്രമായി ആണ് ലാലു അലക്സ് അഭിനയിച്ചത്. പൃഥ്വിരാജ്, കല്യാണി പ്രിയദർശൻ, മീന, കനിഹ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.