പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രമായ ബ്രോ ഡാഡിയിലൂടെ ഈ വർഷം വലിയ തിരിച്ചു വരവ് നടത്തിയ നടനാണ് ലാലു അലക്സ്. പാൻ ഇന്ത്യൻ ലെവലിൽ സൂപ്പർ ഹിറ്റായ ബ്രോ ഡാഡിയിലെ പ്രകടനം ഈ നടന് വലിയ പ്രേക്ഷക പ്രശംസയാണ് നേടിക്കൊടുത്തത്. മോഹൻലാൽ, ലാലു അലക്സ് എന്നിവരുടെ ഗംഭീര പ്രകടനം തന്നെയായിരുന്നു ഈ ചിത്രത്തിന്റെ നട്ടെല്ലെന്നു നിരൂപകരും വിലയിരുത്തിയതോടെ ലാലു അലക്സ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു. ഇപ്പോഴിതാ ബ്രോ ഡാഡിക്കു ശേഷം വീണ്ടും മികച്ച ഒരു കഥാപാത്രവുമായി എത്തുകയാണ് ലാലു അലക്സ്. നിവിൻ പോളി- ആസിഫ് അലി ടീമിനെ വെച്ച്, സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത മഹാവീര്യർ എന്ന ചിത്രത്തിലാണ് ലാലു അലക്സ് ശ്കതമായ വേഷം ചെയ്ത് കൊണ്ടെത്തുന്നത്. പി.പി. അഥവാ പബ്ലിക് പ്രോസിക്യൂട്ടർ എന്ന റോളിലാണ് ലാലു അലക്സ് ഈ ചിത്രത്തിലെത്തുന്നത്. ഇതിലെ അദ്ദേഹത്തിന്റെ കാരക്ടർ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയൊരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് മഹാവീര്യർ നിർമ്മിച്ചിരിക്കുന്നത്. ജൂലൈ ഇരുപത്തിയൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ നിവിൻ പോളി, ആസിഫ് അലി, ലാലു അലക്സ് എന്നിവരെ കൂടാതെ, ലാൽ, സിദ്ദിഖ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും വേഷമിട്ടിരിക്കുന്നു. കന്നഡ നടി ഷാൻവി ശ്രീവാസ്തവ നായികാ വേഷം ചെയ്യുന്ന മഹാവീര്യർ ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും ഇടകലർത്തിയൊരുക്കിയ ചിത്രമാണെന്ന സൂചനയാണ് ഇതിന്റെ ടീസർ നൽകിയത്.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.