Laljose Kunchako Boban Stills
മലയാള സിനിമയിൽ ഏറെ ശ്രദ്ധേയമായ നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക മനസ്സ് കീഴടക്കിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ ഇൻഡസ്ട്രിയൽ ഹിറ്റ് അടിച്ച മലയാളത്തിലെ ഏക നടൻ കൂടിയാണ് കുഞ്ചാക്കോ ബോബൻ. 21 വർഷമായി മലയാള സിനിമയിൽ ഭാഗമായിട്ട്, ഇന്നും യുവനടന്മാരുടെ പട്ടികയിൽ തന്നെയാണ് താരത്തിന്റെ സ്ഥാനം. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂട്ടുകെട്ടാണ് ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ എന്നിവരുടേത്. എൽസമ്മ എന്ന ആണ്കുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. കുഞ്ചാക്കോ ബോബൻ ഒരു പോസ്റ്ററിലൂടെയാണ് ഈ വിവരം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച ചിത്രത്തിന്റെ ടൈറ്റിൽ വൈകാതെ തന്നെ അന്നൗൻസ് ചെയ്യും. ഹാട്രിക്ക് വിജയത്തിനായാണ് ലാൽ ജോസിന്റെ ഫുൾ ടീമുമായി കുഞ്ചാക്കോ ബോബൻ വീണ്ടും കൈകോർക്കുന്നത്. എം. സിന്ധുരാജ് തന്നെയാണ് മൂന്നാമതും കുഞ്ചാക്കോ ബോബൻ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചു ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടില്ല. പുതുമുഖ നായികയായിരിക്കും ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഷെബിൻ ബക്കർ പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുക. കുഞ്ചാക്കോ ബോബന്റെ റിലീസിനായി ഒരുങ്ങുന്ന ചിത്രമാണ് ‘മംഗല്യം തന്തുനാനെനാ’, സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാർത്താണ്ഡന്റെ ജോണി ജോണി എസ് അപ്പയും ബിലാഹരിയുടെ അള്ള് രാമേന്ദ്രനും അണിയറയിലുണ്ട്. ഈ ചിത്രങ്ങളുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും ലാൽ ജോസ് ചിത്രത്തിൽ താരം ഭാഗമാവുന്നത്. ഈ വർഷം ക്രിസ്തുമസ് റിലീസായി ലാൽ ജോസ്- കുഞ്ചാക്കോ ബോബൻ ചിത്രം പ്രദർശനത്തിനെത്തും.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.