മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ലാൽ. ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. കളിയാട്ടം എന്ന ചിത്രത്തിലൂടെയാണ് ലാൽ മലയാള സിനിമയിൽ ഭാഗമാവുന്നത്. മലയാളം കൂടാതെ തമിഴ്, തെലുഗ് എന്നീ ഭാഷകളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹെലൻ, അന്വേഷണം തുടങ്ങിയ മലയാള ചിത്രങ്ങളിൽ ലാൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സിനിമ ജീവിതത്തിൽ മമ്മൂട്ടിയുടെ സ്വാധീനത്തെ കുറിച്ചു നടൻ ലാൽ ഒരു അഭിമുഖത്തിൽ തുറഞ്ഞു പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയെ കുറിച്ചു അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.
മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന നിലയിൽ താൻ എത്തില്ലായിരുന്നു എന്ന് അഭിമുഖത്തിൽ ലാൽ തുറന്ന് പറയുകയുണ്ടായി. കലാഭവനിൽ മിമിക്രി അവതരിപ്പിച്ചു നടക്കുന്ന കാലം മുതൽ മമ്മൂട്ടി ഞങ്ങളുടെ വലിയ ആരാധകനായിരുന്നു എന്ന് ലാൽ സൂചിപ്പിക്കുകയായിരുന്നു. ഒരിക്കൽ ആലപ്പുഴയിൽ പ്രോഗ്രാം കാണുവാൻ സംവിധായകൻ ഫാസിലിനെ കൂട്ടി മമ്മൂട്ടി വന്നതിനെ കുറിച്ചു അഭിമുഖത്തിൽ ലാൽ പറയുകയുണ്ടായി. പ്രോഗ്രാം കഴിഞ്ഞതിനു ശേഷം മമ്മൂട്ടിയും ഫാസിലും സ്റ്റേജിനു പിറകിൽ വന്നു അഭിനന്ദിക്കുകയുണ്ടായി. അന്നാണ് സംവിധായകൻ ഫാസിലിനെ പരിച്ചയപ്പെടുന്നതും അന്ന് മുതൽ മുതൽ ഫാസിലുമായി നല്ല ബന്ധത്തിലാവുകയായിരുന്നു എന്ന് ലാൽ വ്യക്തമാക്കി. അങ്ങനെയാണ് താൻ മലയാള സിനിമയിലേക്ക് കടന്നു വന്നതെന്ന് ലാൽ കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ ലാൽ ഭാഗമായത്തിന്റെ ഒരു പ്രധാന കാരണം നടൻ മമ്മൂട്ടി തന്നെയായിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.