പ്രശസ്ത മലയാള സംവിധായകൻ ലാൽ ജോസ് തന്റെ ഏറ്റവും പുതിയ ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ്. സോളമന്റെ തേനീച്ചകൾ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ ജോജു ജോർജ് ആണ് ടൈറ്റിൽ വേഷം ചെയ്യുന്നത്. എൽ ജെ ഫിലിംസ് ന്റെ ബാനറിൽ ലാൽ ജോസ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യുന്നതും എൽ ജെ ഫിലിംസ് ആണ്. മൂന്നു വർഷം മുൻപ് ലാൽ ജോസ് ഒരുക്കിയ ബിജു മേനോൻ ചിത്രമായ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ച പി ജി പ്രഗീഷ് രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ജോണി ആന്റണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ മഴവിൽ മനോരമയുടെ നായിക നായകൻ ഷോ വിജയികളെ കൂടി കഥാപാത്രങ്ങളാക്കി ആണ് ഈ ലാൽ ജോസ് ചിത്രം നമ്മുക്ക് മുന്നിലെത്തുന്നത്. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.
സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ വിദ്യാസാഗർ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അജ്മൽ സാബു ആണ്. ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലെസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങളിൽ ആണ് ഇതിനു മുൻപ് ലാൽ ജോസ്- വിദ്യാസാഗർ ടീം ഒന്നിച്ചത്. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസുമായി വീണ്ടും ഒന്നിക്കുകയാണ് വിദ്യാസാഗർ. രഞ്ജൻ എബ്രഹാം ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഇക്ബാൽ കുറ്റിപ്പുറം രചിച്ചു സൗബിൻ ഷാഹിർ നായകനായി വന്ന മ്യാവു ആയിരുന്നു ലാൽ ജോസിന്റെ തൊട്ടു മുൻപത്തെ റിലീസ്.
കൊക്കെയ്ന്‍ കേസില്‍ പ്രശസ്ത മലയാള സിനിമാ താരം ഷൈന്‍ ടോം ചാക്കോ കുറ്റവിമുക്തന്‍. ഷൈൻ ടോം ചാക്കോ ഉള്‍പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില്‍ നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.