സൂപ്പർ ഹിറ്റ് സംവിധായകൻ ലാൽ ജോസ് ഒരുക്കി പുറത്തു വരാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് സോളമന്റെ തേനീച്ചകൾ. പ്രശസ്ത നടൻ ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ മഴവിൽ മനോരമയുടെ നായിക നായകൻ ഷോ വിജയികൾ കൂടി നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. എൽ ജെ ഫിലിംസ് ന്റെ ബാനറിൽ ലാൽ ജോസ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രം വിതരണം ചെയ്യുന്നതും എൽ ജെ ഫിലിംസ് ആണ്. ലാൽ ജോസ് തന്നെ ഒരുക്കിയ ബിജു മേനോൻ ചിത്രമായ നാല്പത്തിയൊന്നിന് തിരക്കഥ രചിച്ച പി ജി പ്രഗീഷ് രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, ജോണി ആന്റണിയും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എന്നാൽ വിദ്യ സാഗർ വീണ്ടും ഒരു ലാൽ ജോസ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു എന്നതാണ് ഈ ചിത്രത്തിന് മേൽ വലിയ പ്രതീക്ഷ വെക്കാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒരു ഘടകം. ഒൻപതു വർഷത്തെ ഇടവേളയ്ക്കു ശേഷം ലാൽ ജോസുമായി വീണ്ടും ഒന്നിക്കുകയാണ് വിദ്യാസാഗർ.
ഒരു മറവത്തൂർ കനവ്, ചന്ദ്രനുദിക്കുന്ന ദിക്കിൽ, രണ്ടാം ഭാവം, മീശ മാധവൻ, പട്ടാളം, രസികൻ, ചാന്തുപൊട്ട്, മുല്ല, നീലത്താമര, സ്പാനിഷ് മസാല, ഡയമണ്ട് നെക്ക്ലെസ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ലാൽ ജോസ് ചിത്രങ്ങളിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയത് വിദ്യ സാഗർ ആണ്. അതിൽ മിക്കതും മലയാളത്തിലെ നിത്യഹരിത ഗാനങ്ങൾ ആയി മാറിയിട്ടും ഉണ്ട്. ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അജ്മൽ സാബുവും എഡിറ്റ് ചെയ്യുന്നത് രഞ്ജൻ അബ്രഹാമും ആണ്. ഷൂട്ടിംഗ് പൂർത്തിയായ ഈ ചിത്രം ഇപ്പോഴതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.