മലയാള സിനിമയിലെ പ്രശസ്ത സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. സംവിധായകൻ കമലിന്റെ സംവിധാന സഹായിയായി സിനിമയിൽ വന്ന ലാൽ ജോസ് പിന്നീട് ഒട്ടേറെ മനോഹര ചിത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകർക്കു മുന്നിൽ എത്തിച്ചിട്ടുമുണ്ട്. അതുപോലെ ഒട്ടേറെ പുതിയ കലാകാരന്മാരെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ സംവിധായകൻ കൂടിയാണ് ലാൽ ജോസ്. അദ്ദേഹമിപ്പോൾ താൻ സഹസംവിധായകനായി ജോലി ചെയ്തപ്പോൾ ഉണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ്. ഒരു നടിയുടെ പേര് വിളിച്ചതുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണ് അദ്ദേഹം തുറന്നു പറയുന്നത്. അതിനു ശേഷം താൻ ആ നടിയോട് സംസാരിച്ചിട്ടുമില്ല എന്നും ലാൽ ജോസ് പറയുന്നു. പറഞ്ഞു വരുന്നത് ഒരുകാലത്തു തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിന്നിരുന്ന സുനിത എന്ന നടിയുടെ കാര്യമാണ്. മലയാള സിനിമയിലും ഒരുകാലത്തു അവർ നിറഞ്ഞു നിൽക്കുകയായിരുന്നു. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം വരെ നായികാ വേഷം ചെയ്തിട്ടുള്ള നടിയാണ് സുനിത.
ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്തു 1991 ഇൽ റിലീസ് ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് സംഭവം നടന്നത്. ജയറാമിനെ കൂടാതെ രേഖ, ഗീത, കൽപ്പന എന്നിവരും ബാലതാരങ്ങളായി ദിവ്യ ഉണ്ണി, കാവ്യാ മാധവൻ എന്നിവരും അഭിനയിച്ച ചിത്രമാണ് അത്. ബേബി ശ്യാമിലിയാണ് ആ ചിത്രത്തിലെ പ്രധാന വേഷം ചെയ്തത്. അതിൽ ജയറാമിന്റെ നായികാ വേഷം ചെയ്തത് സുനിതയാണ്. അതിൽ സഹസംവിധായകൻ ആയിരുന്ന ലാൽ ജോസ് ഷോട്ട് റെഡി ആയി എന്ന് പറഞ്ഞു ഈ നടിയെ വിളിച്ചെങ്കിലും അവർ വരാൻ കൂട്ടാക്കിയില്ല. എന്താണ് കാരണമെന്നു അന്വേഷിച്ചപ്പോൾ ആണ് അവരുടെ പേര് ലാൽ ജോസ് വിളിച്ചത് കൊണ്ടാണ് എന്ന് അവരുടെ ആയ പറഞ്ഞത്. മേഡം എന്നോ സുനിതയമ്മ എന്നോ വിളിക്കണം എന്നാണ് ആ ആയ പറഞ്ഞത്. എന്നാൽ ലാൽ ജോസ് അതിനു കൂട്ടാക്കിയില്ല എന്ന് മാത്രമല്ല മലയാളത്തിൽ അങ്ങനെയൊരു പതിവില്ല എന്നും അദ്ദേഹം അവരോടു പറഞ്ഞു. എന്നാൽ പ്രശ്നം അതോടെ വഷളാവുകയും പിന്നെ സംവിധായകൻ കമൽ ഇടപെട്ടാണ് അത് തീർക്കേണ്ടി വരികയും ചെയ്തു. അതിനു ശേഷം ചിത്രീകരണം തീരുന്നതു വരെ താൻ ആ നടിയോട് മിണ്ടിയിട്ടില്ല എന്നാണ് ലാൽ ജോസ് പറയുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.